Thursday , 28 May 2020
News Updates

രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞ് ആള്‍ക്കൂട്ട ആക്രമണം; കോഴിക്കോട് 15 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങിയ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുവെച്ച് ആള്‍ക്കൂട്ട ആക്രമണം. മാധ്യമം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി.ബിനീഷിന് നേരെയാണ് സദാചാര ആക്രമണം നടന്നത്. നരിക്കുനിക്കടുത്ത് കാവുംപൊയിലിലാണ് സംഭവം. പൂനൂര്‍ സ്വദേശിയായ ബിനീഷ് രാത്രി 10 മണിക്ക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഫോണ്‍ വന്നപ്പോഴാണ് ബിനീഷ് സ്‌കൂട്ടര്‍ നിര്‍ത്തിയത്. കോള്‍ അവസാനിപ്പിച്ച് സ്‌കൂട്ടര്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അതുല്‍ എന്ന യുവാവ് തടഞ്ഞു. മോഷ്ടാവാണെന്ന് ആരോപിച്ചാണ് ഇയാള്‍ ബിനീഷിനെ തടഞ്ഞത്. അതുല്‍ അറിയിച്ചത് അനുസരിച്ച് കൂടുതലാളുകള്‍ വടിയുമായി എത്തി ബിനീഷിനെ കയ്യേറ്റം ചെയ്തു. പിന്നീട് നൂറോളം പേര്‍ ഇവിടെ ഒത്തുകൂടിയെന്നാണ് വിവരം. മാധ്യമത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും സര്‍ക്കാരിന്റെ മീഡിയ അക്രഡിറ്റേഷന്‍ കാര്‍ഡും കാണിച്ചെങ്കിലും ആള്‍ക്കൂട്ടം അംഗീകരിക്കാന്‍ തയ്യാറായില്ല.

സ്‌കൂട്ടര്‍ എടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ ആരോ താക്കോല്‍ ഊരിയെടുത്തു. സ്ഥലത്തെത്തിയ വേണുഗോപാല്‍ എന്ന പഞ്ചായത്ത് അംഗം പ്രശ്‌നം വഷളാക്കുകയായിരുന്നു. പലരും മൊബൈലില്‍ തന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്തി. താന്‍ കൊടുവള്ളി സിഐയെ വിളച്ചത് അനുസരിച്ച് എത്തിയ പോലീസ് സംഘം കള്ളന്‍മാരുടെ ശല്യമുള്ളതിനാലാണ് നാട്ടുകാര്‍ ഇടപെടുന്നതെന്നാണ് പറഞ്ഞത്.

സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരല്‍), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കല്‍), 323 (ആയുധമില്ലാതെ പരിക്കേല്‍പ്പിക്കല്‍) 506 (ഭീഷണിപ്പെടുത്തല്‍), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങള്‍ക്ക് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസ്.

ബിനീഷിന്റെ പോസ്റ്റ് വായിക്കാം

പ്രിയ സുഹൃത്തുക്കളെ, ഇന്നലെ രാത്രി ഡ്യുട്ടി കഴിഞ്ഞ്​ മാധ്യമം ബ്യൂറോയിൽ നിന്ന്​ എ​െൻറ നാടായ പൂനൂരിലേക്ക്​ പോകു​േമ്പാൾ ആൾക്കൂട്ട ആക്രമണത്തിന്​ ഇരയായി. എ​െൻറ നാട്ടിൽ നിന്ന്​ എട്ട്​ കിലോമീറ്റർ മാത്രം അടുത്തുള്ള നരിക്കുനി കാവുംപൊയിലിൽ വെച്ചാണ്​ ഒരു കൂട്ടർ തടഞ്ഞു​െവച്ച്​ കയ്യേറ്റം ചെയ്​തത്​. രാത്രി പത്ത്​ മണിയോടെ ഒരു ഫോൺ കാൾ വന്നപ്പോൾ അറ്റൻറ്​ ചെയ്യാനായി ബൈക്ക്​ നിർത്തുകയും ഫോൺ കട്ട്​ ചെയ്​ത ശേഷം പോകാനൊരുങ്ങ​ുകയുമായിരുന്നു. ഇതിനി​െട സ്​ഥലത്തെത്തിയ അതുൽ എന്ന പയ്യൻ കള്ളനോടെന്നപോലെ പെരുമാറാൻ തുടങ്ങുകയും കൂടുതൽ പേരെ വിളിച്ചുവരുത്തുകയുമായിരുന്നു. വടിയുമായി സമീപത്തുണ്ടായിരുന്ന ഇവർ എത്തി പ്രകോപനപരമായി സംസാരിച്ചു. കോവിഡ്​, ലോക്​ഡൗൺ നിയമങ്ങളെല്ലാം ലംഘിച്ച്​ മാസ്​ക്​ പോലുമില്ലാതെ അപരിചിതർ തൊട്ടടുത്തത്​ വന്ന്​ കോളറിൽ പിടിച്ചതും മറ്റും ഞാൻ തടഞ്ഞു. വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. സർക്കാറി​െൻറ മീഡിയ അക്രഡിറ്റേഷനും മാധ്യമത്തി​െൻറ തിരിച്ചറിയൽ കാർഡും പുറത്തെടുത്തിട്ടും ആരും ചെവിക്കൊണ്ടില്ല. ഇതിനിടെ താണ​ുപറഞ്ഞ്​ വണ്ടിയെടുത്ത്​ ​േപാകാൻ ശ്രമിക്കു​േമ്പാൾ ഒരാൾ താക്കോൽ ഊരിയെടു​ത്തു.
സ്​ഥലത്തെത്തിയ വേണുഗോപാൽ എന്ന പഞ്ചായത്ത്​ അംഗം പ്രശ്​നം പരിഹരിക്കുന്നതിന്​ പകരം വഷളാക്കിയത്​ ആൾക്കൂട്ടത്തിന്​ ആവേശമായി. ​പലഭാഗത്ത്​ നിന്നും ആളുകൾ ഒഴുകിയെത്തിയിരുന്നു. എ​െൻറ വീഡിയോയും ചിത്രങ്ങളും മൊബൈലിൽ പകർത്തി കള്ളനെന്ന രീതിയിൽ പ്രചരിപ്പിച്ചു.
െകാടുവള്ളി സി.ഐ പി. ​ചന്ദ്രമോഹനെ ഞാൻ വിളിച്ചു. ​പോലീസ്​ പറഞ്ഞിട്ടാണ്​ ഇത്​ ചെയ്യുന്നതെന്നായി പഞ്ചായത്ത്​ അംഗം. ഏഴ്​ മണിക്ക്​ ശേഷം പുറത്തിറങ്ങരുതെന്ന്​ അറിയില്ലേയെന്നായിര​ുന്നു കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡണ്ട്​ എം.ഫിറോസ്​ ഖാൻ ഫോണിൽ ​വിളിച്ചപ്പോൾ ഈ മെമ്പർ ചോദിച്ചത്​. കോവിഡ്​ പ്രതിരോധത്തിൽ പ്രവർത്തനത്തിലേർപ്പെടുന്ന പഞ്ചായത്ത്​ അംഗത്തിന്​ നൂറിലധികം പേർ മാസ്​ക്​ പോലും ധരിക്കാതെ റോഡിൽ അഴിഞ്ഞാടുന്നത്​ നിയമലംഘനമായി തോന്നിയില്ല. ​ഒടുവിൽ ​പോലീസെത്തി എ​െൻറ പേരും വിലാസവും എഴുതിയെടുത്തു. കള്ളന്മാരുടെ ശല്യമുള്ളതിനാലാണ്​ നാട്ടുകാർ ഇടപെടുന്നതെന്നാണ്​ അപ്പോ​െഴത്തിയ പോലീസ്​ പറഞ്ഞത്​.
പരാതി നൽകിയാൽ ഇതുവഴി പോകാൻ അനുവദിക്കില്ലെന്ന്​ ഈ ഗുണ്ടസംഘം പറഞ്ഞതായി ഇന്ന്​ വൈകീട്ട്​ അറിഞ്ഞു. എല്ലാം കഴിഞ്ഞ്​ തിരിച്ചുപോകു​േമ്പാൾ
പഞ്ചായത്ത്​ അംഗത്തി​െൻറ വീടായ തൊട്ടപ്പുറത്തെ അങ്ങാടിയിൽ വെച്ച്​ എന്നെ തല്ലിയൊതുക്കാൻ ചിലർ കാത്തുനിന്നിരുന്നതായും പോലീസ്​ അറിഞ്ഞ കേസായതിനാൽ ഒടുവിൽ പിനതിരിയുകയായിരുന്നെന്നും ഇന്ന്​ ​വൈകീട്ട്​ ചിലർ അറിയിച്ചു.
സംഭവത്തിൽ കൊടുവള്ളി പൊലീസ്​ കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരൽ), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കൽ), 323 (ആയുധമില്ലാതെ പരിക്കേൽപ്പിക്കൽ) 506 (ഭീഷണിപ്പെടുത്തൽ), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങൾക്ക് കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്. അതുൽ, വേണഗോപാൽ എന്നിവർക്കടക്കമാണ്​ കേസ്​.
വിഷയത്തിൽ ഇടപെട്ട പത്രപ്രവർത്തക യൂണിയ​െൻറ ജില്ല, സംസ്​ഥാന നേതാക്കൾക്കും എ​െൻറ മാനേജ്​മെൻറിനും സഹപ്രവർത്തകർക്കും പ്രിയ സുഹൃത്തുക്കൾക്കും നന്ദി. ഇന്നലെ രാത്രി മുതൽ വിളിച്ച വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കൾക്കും സാമൂഹികപ്രവർത്തകർക്കും ഉന്നത പോലീസ്​ ഉദ്യോഗസ്​ഥർക്കും നന്ദി. വിഷയം ഒത്തുതീർപ്പാക്കാൻ നരിക്കുനിയിലെ നേതാക്കളടക്കം വിളിച്ച​ുകൊണ്ടിരിക്കുകയാണ്​.

്പ്രിയ സുഹൃത്തുക്കളെ, ഇന്നലെ രാത്രി ഡ്യുട്ടി കഴിഞ്ഞ്​ മാധ്യമം ബ്യൂറോയിൽ നിന്ന്​ എ​െൻറ നാടായ പൂനൂരിലേക്ക്​ പോകു​േമ്പാൾ…

Posted by Bineesh Cp on Thursday, May 21, 2020

DONT MISS