ചൊവ്വാഴ്ച എസ്ഡിപിഐ സംസ്ഥാന ഹര്‍ത്താല്‍

ചൊവ്വാഴ്ച സംസ്ഥാനത്ത് എസ്ഡിപിഐ ഹര്ത്താല്. സംസ്ഥാന നേതാക്കളെ കൊച്ചിയില് അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ചാണ് ഹര്ത്താല്. രാവിലെ 6 മണി മുതല് വൈകിട്ട് 6 വരെയാണ് ഹര്ത്താല്.
 | 

ചൊവ്വാഴ്ച എസ്ഡിപിഐ സംസ്ഥാന ഹര്‍ത്താല്‍

കൊച്ചി: ചൊവ്വാഴ്ച സംസ്ഥാനത്ത് എസ്ഡിപിഐ ഹര്‍ത്താല്‍. സംസ്ഥാന നേതാക്കളെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഭിമന്യു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവര്‍മാരും പിടിയിലായിട്ടുണ്ട്.