ടൊവീനോയുടെ മറുപടി; ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍

ടൊവീനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതില് ഖേദിക്കുന്നുവെന്ന് സെബാസ്റ്റിയന് പോള് ഫെയിസ്ബുക്കില് കുറിച്ചു.
 | 
ടൊവീനോയുടെ മറുപടി; ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: കന്നി വോട്ട് ആരോപണമുന്നയിച്ച പോസ്റ്റില്‍ ടൊവീനോയോട് ഖേദപ്രകടനം നടത്തി സെബാസ്റ്റ്യന്‍ പോള്‍. ടൊവീനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതില്‍ ഖേദിക്കുന്നുവെന്ന് സെബാസ്റ്റിയന്‍ പോള്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യത്തോടുള്ള ഈ യുവ നടന്റെ പ്രതിബദ്ധത വിശദമാക്കാന്‍ ഈ തെറ്റ് അവസരമായെന്നും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കുറിപ്പില്‍ നിന്ന് ടൊവീനോയുടെ പേര് ഒഴിവാക്കുന്നുവെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

പോളിംഗ് ബൂത്തില്‍ ആദ്യമായി പോള്‍ ചെയ്തത് താനാണെന്നായിരുന്നു ടൊവീനോയുടെ പോസ്റ്റ്. ഈ പോസ്റ്റ് അടിസ്ഥാനമാക്കി കന്നിവോട്ടാണ് നടന്‍ ചെയ്തതെന്നായിരുന്നു സെബാസ്റ്റിയന്‍ പോളിന്റെ പോസ്റ്റ്. മോഹന്‍ലാലിനെയും കന്നിവോട്ടിന്റെ പേരില്‍ സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തവണ താന്‍ ചെയ്തത് കന്നിവോട്ടല്ലെന്നും തന്റെ 30 വയസിനിടയ്ക്ക് എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുണ്ടെന്നും താരം മറുപടി നല്‍കി. മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധാരണ പരത്തരുതെന്നും ടൊവീനോ പോസ്റ്റില്‍ പറഞ്ഞിരുന്നു.

പോസ്റ്റ് വായിക്കാം

ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതില്‍ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്‌റതിബദ്ധത വിശദമാക്കാന്‍ ഈ തെറ്റ് അവസരമായി. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ കുറിപ്പില്‍നിന്ന് ടൊവിനോയുടെ പേര് ഒഴിവാക്കുന്നു.
Tovino Thomas

ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്റതിബദ്ധത …

Posted by Sebastian Paul on Tuesday, April 23, 2019