ആശുപത്രിയിലേക്കുള്ള യാത്രക്കിടെ നികിതാസിനും സാനിയേക്കും എതിരെ വീണ്ടും ആക്രമണം

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്ററുടെ മകന് ജൂലിയസ് നികിതാസിനും മാധ്യമ പ്രവര്ത്തകയായ സാനിയോ മയോമിക്കും നേരെ വീണ്ടും ആര്.എസ്.എസ് ആക്രമണം. ആദ്യ ആക്രമണത്തിലേറ്റ പരിക്കുകള് ഗുരുതരമാണെന്ന് വ്യക്തമായതോടെ ഇവരെ കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റാന് ഡോക്ടര്മാര് നിര്ദേശിച്ചിരുന്നു. ഇതേതുടര്ന്ന് പോലീസ് അകമ്പടിയോടെ ആംബുലന്സില് മെഡിക്കല് കോളേജിലേക്ക് പോകുന്നതിനിടെ നടുവണ്ണൂരില് വെച്ചാണ് വീണ്ടും ആക്രമണമുണ്ടായത്.
 | 
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ നികിതാസിനും സാനിയേക്കും എതിരെ വീണ്ടും ആക്രമണം

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ മകന്‍ ജൂലിയസ് നികിതാസിനും മാധ്യമ പ്രവര്‍ത്തകയായ സാനിയോ മയോമിക്കും നേരെ വീണ്ടും ആര്‍.എസ്.എസ് ആക്രമണം. ആദ്യ ആക്രമണത്തിലേറ്റ പരിക്കുകള്‍ ഗുരുതരമാണെന്ന് വ്യക്തമായതോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അകമ്പടിയോടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ നടുവണ്ണൂരില്‍ വെച്ചാണ് വീണ്ടും ആക്രമണമുണ്ടായത്.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ നികിതാസിനും സാനിയേക്കും എതിരെ വീണ്ടും ആക്രമണം

രാവിലെ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയില്‍ വെച്ച് ഇവര്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ഒരുസംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ആക്രമണത്തില്‍ നികിതാസിന്റെ മൂക്കിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. സാനിയോയുടെ കൈകള്‍ക്കാണ് പരിക്ക്. രണ്ടാമത്തെ ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അക്രമികള്‍ ആംബുലന്‍സ് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്തേക്ക് കൂടുതല്‍ പോലീസ് പുറപ്പെട്ടിട്ടുണ്ട്.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ നികിതാസിനും സാനിയേക്കും എതിരെ വീണ്ടും ആക്രമണം

ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടറാണ് സാനിയോ. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി ബി.ജെ.പി, ആര്‍.എസ്.എസ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. വയനാട്ടിലും പത്തനംതിട്ടയിലും മലപ്പുറത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.