രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്വകാര്യ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തു

രണ്ടാം ക്ലാസ് വിദ്യാര്ത്ഥിയെ സ്വകാര്യ സ്കൂള് അധികൃതര് സസ്പെന്ഡ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഗ്രീന്ഡോം പബ്ലിക് സ്കൂളാണ് വിദ്യാര്ത്ഥിയെ അഞ്ച് ദിവസത്തേക്ക് സസ്പെന്ഡ് ചെയ്തത്.
 | 

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്വകാര്യ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഗ്രീന്‍ഡോം പബ്ലിക് സ്‌കൂളാണ് വിദ്യാര്‍ത്ഥിയെ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

കുട്ടി മറ്റുകുട്ടികളെ ഉപദ്രവിച്ചുവെന്നും കുട്ടിയുടെ പിതാവ് സ്‌കൂളിലെത്തി അപമര്യാദയായി പെരുമാറിയെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം കുട്ടിയെ സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുപ്പിക്കാറില്ലായിരുന്നെന്നും പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നുവെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തതായും പിതാവ് അറിയിച്ചു.