തൃശൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയവര്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചു; വീഡിയോ കാണാം

ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റില് മദ്യം വാങ്ങാനെത്തിയവര് സുരക്ഷാ ജീവനക്കാരനെ മര്ദ്ദിച്ചു. തൃശൂര് കുറുപ്പം റോഡ് ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിലാണ് സംഭവം. റോഡില് വാഹനം നിര്ത്തിയിട്ടത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ഇതേത്തുടര്ന്ന് രണ്ടംഗ സംഘം സെക്യൂരിറ്റി ജീവനക്കാരന് ജോസിനെ മര്ദ്ദിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 

തൃശൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയവര്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചു; വീഡിയോ കാണാം

തൃശൂര്‍: ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയവര്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചു. തൃശൂര്‍ കുറുപ്പം റോഡ് ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലാണ് സംഭവം. റോഡില്‍ വാഹനം നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ഇതേത്തുടര്‍ന്ന് രണ്ടംഗ സംഘം സെക്യൂരിറ്റി ജീവനക്കാരന്‍ ജോസിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവംബര്‍ 12ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരം നിയമിച്ച സുരക്ഷാ ജീവനക്കാരനാണ് മര്‍ദ്ദനമേറ്റത്. ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ ഇത്തരം സംഭവങ്ങള്‍ പതിവായതിനാലാണ് വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിവറേജസ് സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദനം

ബിവറേജസിലെ സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം 12-ന് തൃശ്ശൂര്‍ കുറുപ്പം റോഡ് ബിവറേജസ് ഔട്ട്‌ലെറ്റിലാണ് സംഭവം. 60 വയസിന് മുകളില്‍ പ്രായമുള്ള ജീവനക്കാരനെ മദ്യം വാങ്ങാനെത്തിയവരാണ് മര്‍ദിച്ചത്. പരിക്കേറ്റ സുരക്ഷാ ജീവനക്കാരനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.#BEVCO #SecurityStaff #Attacked #Thrissur

Posted by Mathrubhumi on Friday, November 17, 2017