രക്ഷപ്പെട്ട കടുവയെ കണ്ടെത്തി; മയക്കുവെടി വെച്ച് പിടികൂടാന്‍ ഒരുങ്ങി വനംവകുപ്പ്

നെയ്യാറില് കൂട് പൊളിച്ച് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി.
 | 
രക്ഷപ്പെട്ട കടുവയെ കണ്ടെത്തി; മയക്കുവെടി വെച്ച് പിടികൂടാന്‍ ഒരുങ്ങി വനംവകുപ്പ്

തിരുവനന്തപുരം: നെയ്യാറില്‍ കൂട് പൊളിച്ച് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് പാര്‍ക്കിന്റെ പിന്‍വശത്തെ പ്രവേശന കവാടത്തിന് സമീപം കടുവയെ കണ്ടെത്തിയത്. മയക്കുവെടി വെച്ച് കടുവയെ പിടിക്കാനാണ് ശ്രമിക്കുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചില്‍ നടത്തിയത്.

വയനാട്ടിലെ പുല്‍പള്ളിയില്‍ നിന്ന് പിടികൂടി നെയ്യാര്‍ ഡാമിലെ സഫാരി പാര്‍ക്കില്‍ എത്തിച്ച 9 വയസുള്ള പെണ്‍ കടുവ ഉച്ചയ്ക്ക് കൂട് പൊളിച്ച് ചാടുകയായിരുന്നു. ചികിത്സക്കായി എത്തിച്ച കടുവയെ ട്രീറ്റ്‌മെന്റ് കേജ് എന്ന കൂട്ടിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കൊടുക്കാന്‍ എത്തിയപ്പോള്‍ കടുവയെ കാണാനില്ലായിരുന്നു. കൂടിന്റെ മുകള്‍ വശത്തെ ഗ്രില്‍ കടിച്ച് തകര്‍ത്താണ് ഇത് രക്ഷപ്പെട്ടത്.

25-ാം തിയതി പുല്‍പള്ളിയില്‍ പിടിയിലായ കടുവയെ കഴിഞ്ഞ ദിവസമാണ് നെയ്യാര്‍ ഡാമില്‍ എത്തിച്ചത്. രണ്ട് മാസത്തോളം നാട്ടിലിറങ്ങി ഭീതി പരത്തുകയും 15ഓളം വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്തതോടെയാണ് കടുവയെ കെണിവെച്ച് പിടിച്ചത്.