ശീമാട്ടി പ്രശ്‌നത്തിൽ ഇടതുപക്ഷമെവിടെ? ബിജെപിയെവിടെ? മാധ്യമങ്ങളെവിടെ?

നഗരത്തിൽ നോർത്ത് പാലം പിന്നിട്ട് പ്രധാന പാതയായ എം.ജി റോഡിലൂടെ സൗത്തിലെത്തുകയും അവിടെ നിന്ന് വൈറ്റിലയിലേക്കെത്തുകയും ചെയ്യുന്ന വിധത്തിലായിരുന്നു പാത വിഭാവനം ചെയ്തത്. എറണാകുളത്തിന്റെ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് ബോധ്യമുള്ളവർക്ക് ശരിയെന്ന് തോന്നുന്ന അലൈൻമെന്റായിരുന്നു അത്. പക്ഷേ, എം.ജി റോഡിലെ വ്യാപാരികൾക്ക് അത് സ്വീകാര്യമായിരുന്നില്ല. തിരക്കേറിയ എം.ജി റോഡിലൂടെ മെട്രോ വേണ്ടെന്നായിരുന്നു വ്യാപാരികളുടെ അഭിപ്രായം. അവർ യോഗം ചേരുകയും കെ.എം.ആർ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. കടകളടച്ചിട്ട് പ്രതിഷേധിക്കുകയും വാർത്താ സമ്മേളനങ്ങൾ നടത്തുകയും ചെയ്തു.
 | 

വര്‍ഗീസ് ആന്റണി

ശീമാട്ടി പ്രശ്‌നത്തിൽ ഇടതുപക്ഷമെവിടെ? ബിജെപിയെവിടെ? മാധ്യമങ്ങളെവിടെ?
കേരളത്തിൽ നിന്നും ദേശീയ ബ്രാൻഡുകൾ വളർന്നു വരുന്നത് കണ്ട് മലയാളികൾ സന്തോഷിച്ചിട്ടുണ്ട്. മുത്തൂറ്റും മണപ്പുറം ഫിനാൻസുമെല്ലാം കേരളത്തിന് വെളിയിൽ വലിയ ശൃംഖലകളാണിന്ന്. വി ഗാർഡും കല്ല്യാൺ ഗ്രൂപ്പും, ജോസ്‌കോയും, ജോയ് ആലുക്കാസുമെല്ലാം സഹ്യപർവതത്തിനപ്പുറം തങ്ങളുടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഈ വളർച്ച നാടിന്റെ കൂടി വളർച്ചയാകുമെന്ന് പ്രവചിച്ചവരുണ്ട്. അവർ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന നികുതി വരുമാനത്തെ കിനാവ് കണ്ടവരുണ്ട്. പക്ഷേ കാര്യങ്ങൾ മറിച്ചാണ് സംഭവിക്കുന്നത്.

അടിമുടി നീളുന്ന കോർപ്പറേറ്റ് വൽക്കരണത്തിലേക്കാണ് തദ്ദേശീയ ബ്രാൻഡുകളുടെ സീമാതീതമായ വളർച്ച വഴിവെയ്ക്കുന്നത്. വൻകിട കോർപ്പറേറ്റുകൾ ചെയ്യുന്നതെല്ലാം ചെയ്യാൻ ഇവരും പ്രാപ്തരായിരിക്കുന്നു. വലിയ തോതിലുള്ള തൊഴിൽ ചൂഷണമാണ് ഇവയിൽ പ്രധാനം. ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ അവിടെ വ്യക്തികൾ അപ്രസക്തരാണ്. രാജ്യത്തെ തൊഴിൽ നിയമങ്ങളെല്ലാം അട്ടിമറിക്കുമ്പോഴും ഒന്നും മിണ്ടാനാകാതെ നിസ്സഹായതയിൽ തുടരുകയാണ് ജീവനക്കാർ. ആരെങ്കിലും എന്തെങ്കിലുമൊന്ന് പറഞ്ഞാൽ തൃശ്ശൂരിലെ കല്ല്യാൺ സാരീസിൽ സംഭവിച്ചതു പോലെയാകും കാര്യങ്ങൾ. ഒരൊറ്റ ദിവസം കൊണ്ട് പുറത്താക്കപ്പെടും.

മൂലധന വിപണിയുടെ മുഴുവൻ സ്വഭാവങ്ങളും ആർജ്ജിച്ചവരാണ് ഇന്ന് കേരളത്തിലെ കുത്തകകൾ. ജനാധിപത്യത്തിന്റെ എല്ലാ കാവൽ സംവിധാനങ്ങളും അവരുടെ ദാസൻമാരാകുന്ന ദയനീയ ചിത്രം നമുക്ക് കാണാം. ഭരണകൂടവും കോടതിയും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളുമെല്ലാംഅവരുടെ ചൊൽപ്പടിയിലാണ്.

പതിനായിരത്തിലധികം കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള കല്ല്യാൺ ഗ്രൂപ്പ് അവരുടെ തൊഴിൽ ചൂഷണത്തിന്റെ കഥകൾ ജനങ്ങളിലെത്താതിരിക്കാൻ ലജ്ജിപ്പിക്കുന്ന കളികളാണ് കളിക്കുന്നത്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇതേക്കുറിച്ച് ഒരക്ഷരം പറയില്ലെന്ന് അവർ ഉറപ്പാക്കിയിരിക്കുന്നു. കല്ല്യാൺ സാരീസിൽ നിന്നും അകാരണമായി പുറത്താക്കപ്പെട്ട ചില സ്ത്രീകൾ തൃശ്ശൂരിൽ നടത്തുന്ന സമരത്തെ കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ പലതും ഇനിയും കണ്ടമട്ടില്ല. സമരക്കാർ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ ആയിരം രൂപ ഫീസടച്ച് ഒരു വാർത്താ സമ്മേളനം നടത്തിയെങ്കിലും ഒരു പത്രത്തിലും ചാനലിലും ഇക്കാര്യം വാർത്തയായില്ല.

അപ്പോൾ ഒരു കാര്യം വ്യക്തമാകുന്നു. വൻകിട കോർപ്പറേറ്റുകൾ എന്തു കൊള്ളരുതായ്മ ചെയ്താലും നാം അക്കാര്യം അറിയാൻ പോകുന്നില്ല. ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിൽ കല്ല്യാൺ സമരം എത്തിയിട്ടുണ്ടാകാം. മറ്റു ക്രമക്കേടുകൾ ഒരു വിധവും അറിയാൻ കഴിഞ്ഞേക്കില്ല. പരിമിതമായ സംവിധാനങ്ങളോടെയാണ് ഓൺലൈൻ പത്രങ്ങൾ പ്രവർത്തിക്കുന്നത്. അതിനാൽ കോർപ്പറേറ്റുകൾ നടത്തുന്ന നിയമ ലംഘനങ്ങൾ കണ്ടെത്താൻ എല്ലായ്‌പ്പോഴും അവർക്കായെന്നും വരില്ല.

ശീമാട്ടി പ്രശ്‌നത്തിൽ ഇടതുപക്ഷമെവിടെ? ബിജെപിയെവിടെ? മാധ്യമങ്ങളെവിടെ?
ജനാധിപത്യ മൂല്യങ്ങളേയും നാടിന്റെ കീഴ്‌വഴക്കങ്ങളേയുമെല്ലാം നോക്കുകുത്തിയാക്കുന്ന വിചിത്രമായ നടപടിയാണ് ശീമാട്ടി സിൽക്‌സിന്റെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത്. ഏകദേശം മൂന്നു വർഷം മുൻപാണ് കൊച്ചി മെട്രോയുടെ ആദ്യ സെക്ടറിന്റെ അലൈൻമെന്റ് പ്രഖ്യാപിക്കുന്നത്. ആലുവ ബസ്റ്റാൻഡിന് സമീപത്തു നിന്ന് ആരംഭിച്ച് വൈറ്റിലയ്ക്കും തൃപ്പൂണിത്തുറയ്ക്കും ഇടയ്ക്കുള്ള പേട്ട എന്ന സ്ഥലം വരെയായിരുന്നു ഇത്. നഗരത്തിൽ നോർത്ത് പാലം പിന്നിട്ട് പ്രധാന പാതയായ എം.ജി റോഡിലൂടെ സൗത്തിലെത്തുകയും അവിടെ നിന്ന് വൈറ്റിലയിലേക്കെത്തുകയും ചെയ്യുന്ന വിധത്തിലായിരുന്നു പാത വിഭാവനം ചെയ്തത്. എറണാകുളത്തിന്റെ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് ബോധ്യമുള്ളവർക്ക് ശരിയെന്ന് തോന്നുന്ന അലൈൻമെന്റായിരുന്നു അത്. പക്ഷേ, എം.ജി റോഡിലെ വ്യാപാരികൾക്ക് അത് സ്വീകാര്യമായിരുന്നില്ല. തിരക്കേറിയ എം.ജി റോഡിലൂടെ മെട്രോ വേണ്ടെന്നായിരുന്നു വ്യാപാരികളുടെ അഭിപ്രായം. അവർ യോഗം ചേരുകയും കെ.എം.ആർ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. കടകളടച്ചിട്ട് പ്രതിഷേധിക്കുകയും വാർത്താ സമ്മേളനങ്ങൾ നടത്തുകയും ചെയ്തു.

എംജി റോഡിനെ ഒഴിവാക്കിയുള്ള മെട്രോ നിർമ്മാണം അശാസ്ത്രീയമാകും എന്ന നിലപാടിൽത്തന്നെ സർക്കാർ ഉറച്ച് നിന്നു. കേരളം കാത്തിരിക്കുന്ന ഒരു വികസന പദ്ധതിക്ക് ചില വ്യാപാരികൾ ചേർന്ന് എതിര് നിൽക്കുന്നത് ന്യായമല്ലെന്ന് പരക്കെ ആക്ഷേപമുണ്ടായി. ഒടുവിൽ വ്യാപാരികൾ കുഴങ്ങി. മെട്രോയുടെ തൂണുകൾ എംജി റോഡിലേക്ക് വിഴിതിരിയും മുമ്പ് ബാനർജി റോഡരുകിൽ നിർമിച്ചിരുന്ന ഗാന്ധിപ്രതിമ പോലും നീക്കം ചെയ്യപ്പെട്ടു. 30 വർഷം മുമ്പ് സ്ഥാപിച്ച ഗാന്ധിപ്രതിമ ഇളക്കിമാറ്റിയതിനെ പത്രങ്ങളുടെ മെട്രോ പേജുകൾ ആഘോഷിച്ചു. പക്ഷെ പ്രതിമ നിന്നിരുന്നതിനപ്പുറത്തേക്ക് പണി നീണ്ടില്ല. അത് ശീമാട്ടിയുടെ കോമ്പൗണ്ട് ആയിരുന്നു.

ശീമാട്ടി പ്രശ്‌നത്തിൽ ഇടതുപക്ഷമെവിടെ? ബിജെപിയെവിടെ? മാധ്യമങ്ങളെവിടെ?

ബാനർജി റോഡിൽ നിന്നും എംജി റോഡിലേക്ക് മെട്രോ വളഞ്ഞ് കയറുന്ന ഭാഗത്താണ് ശീമാട്ടിയുടെ കോമ്പൗണ്ട്. അവിടെ നിർമാണം നടക്കണമെങ്കിൽ ബീനാ കണ്ണൻ 32 സെന്റ് സ്ഥലമായിരുന്നു വിട്ടുനൽകേണ്ടിയിരുന്നത്. അവർ സ്ഥലം വിട്ടുകൊടുക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ 4500 കോടിയുടെ പദ്ധതികൾ അനിശ്ചിതത്വത്തിലായി. മൂലമ്പിള്ളി മുതൽ പച്ചാളം വരെ സാധാരണക്കാർക്ക് നേരെ നീണ്ട ജില്ലാ ഭരണകൂടത്തിന്റെ ജെസിബി കൈ ശീമാട്ടിക്ക് നേരെ പൊങ്ങിയില്ല. നിർബന്ധിതമായി ഏറ്റെടുക്കും എന്ന് വാചകമടിച്ചവരൊന്നും ആ വഴി പോയതുമില്ല. നിരവധി ചർച്ചകൾ നടന്നു. അണുവിട വ്യതിചലിക്കാത്ത ബീനാ കണ്ണന്റെ ദുർവാശിക്ക് മുന്നിൽ മൂന്നേകാൽ കോടി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഒടുവിൽ കീഴടങ്ങുകയായിരുന്നു. നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണോ എന്ന് വിമർശകർ സംശയിക്കുന്ന ഉമ്മൻചാണ്ടിയുടെ ഭരണത്തിന് ഒരു പൊൻതൂവലായി ഇത് ചേർക്കേണ്ടി വരും. സ്ഥലം എം.എൽ.എ ഹൈബി ഈഡനും കെ.വി. തോമസ് എംപിയുമെല്ലാം തങ്ങൾക്കാവുംവിധം ശീമാട്ടിയെ സഹായിച്ചെന്ന് ചിലർ പറയുന്നു. വേറേയും ചില കോൺഗ്രസ് നേതാക്കളും മന്ത്രിമാരുമെല്ലാം തരംപോലെ വീതം പറ്റിക്കാണണം. മെട്രോ പദ്ധതിക്കായി ശീമാട്ടിയിൽ നിന്നുമാത്രം സ്ഥലം ഏറ്റെടുക്കേണ്ടതില്ല എന്നതാണ് ഏറ്റവും ഒടുവിലത്തെ തീരുമാനം. പകരം പാട്ടത്തിനെടുക്കും. തൂണുകൾ നിർമിക്കുന്ന ഭാഗമൊഴികെയുള്ള സ്ഥലം ശീമാട്ടിക്ക് ഉപയോഗിക്കാം. കേട്ടുകേഴ്‌വി ഇല്ലാത്ത വിധമുള്ള വിട്ടുവീഴ്ച.

ശീമാട്ടി പ്രശ്‌നത്തിൽ ഇടതുപക്ഷമെവിടെ? ബിജെപിയെവിടെ? മാധ്യമങ്ങളെവിടെ?

അതങ്ങനെയേ വരു. കോൺഗ്രസുകാർ അങ്ങനെ തന്നെയാണ്. പക്ഷെ ഇടതുപക്ഷമെവിടെപ്പോയി? നഗരവാസികളുടെ യാത്രാസൗകര്യം വർദ്ധിക്കണമെന്നാവശ്യപ്പെട്ട് കലൂരിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്ന മെട്രോ നിർമാണം നിർത്തിവെയ്പ്പിച്ചവരാണ് സിപിഎമ്മുകാർ. ആ സമരത്തിന് നേതൃത്വം കൊടുത്ത പി.രാജീവാണ് ഇപ്പോൾ സിപിഎമ്മിന്റെ ജില്ലാസെക്രട്ടറി. കേവലം രണ്ടുവരി ഫേസ്ബുക്ക് സ്റ്റാറ്റസിൽ രാജീവ് ആ വിഷയം ഒതുക്കിയെന്ന് വേണം കരുതാൻ. ധീരനായ യുവസെക്രട്ടറി ഈ വിഷയത്തിൽ കാര്യമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

പച്ചാളത്ത് കടകളൊഴിപ്പിച്ച് മേൽപ്പാലം പണിയുന്നതിനെതിരേ സമരത്തിലാണ് ബിജെപിയുടെ എറണാകുളം നേതാക്കൾ. അവർക്കിതാ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ഒരുഗ്രൻ വിഷയം കിട്ടിയിരിക്കുന്നു. പാവങ്ങൾക്ക് ഒരു നീതി, സമ്പന്നർക്ക് മറ്റൊന്ന് എന്ന സർക്കാർ നയത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള സുവർണ്ണാവസരം. പക്ഷെ ഭാരതീയ ജനതാപാർട്ടി ശീമാട്ടി വിഷയത്തിൽ ഇനിയും ഒരക്ഷരവും ഉരിയാടിയിട്ടില്ല.

മാധ്യമങ്ങളുടെ കാര്യം അഹോ കഷ്ടം! പരസ്യ ബജറ്റിൽ പുതിയ സാമ്പത്തിക വർഷത്തിൽ ലഭിക്കാനിരിക്കുന്ന ഉദാരതയേക്കുറിച്ചാവണം പത്രങ്ങളും ചാനലുകളും ഇപ്പോൾ കിനാവ് കാണുന്നത്. ഉണ്ടുറങ്ങാനിടമില്ലാത്തവർ അന്യാധീനപ്പെട്ട് കിടക്കുന്ന റവന്യൂ ഭൂമിയിൽ കുടിലു കെട്ടിയാൽ അത് പൊളിപ്പിക്കും വരെ ബ്രേക്കിംഗ് അവതരിപ്പിക്കുന്ന ചാനൽ രാജാക്കന്മാർ മൗന വ്രതത്തിലാണ്. ശീമാട്ടിയുടെ വാർത്ത ആരും കണ്ടിട്ടേയില്ല.

ശീമാട്ടി പ്രശ്‌നത്തിൽ ഇടതുപക്ഷമെവിടെ? ബിജെപിയെവിടെ? മാധ്യമങ്ങളെവിടെ?ഇനി മറ്റൊരു കൂട്ടരുണ്ട്. തീവ്ര ഇടതുപക്ഷക്കാർ. ഇടയ്ക്ക് നവധാര സമരക്കാരുടെ കൂടെയൊക്കെ കാണാം. അവരും ഒരക്ഷരവും മിണ്ടാൻ പോകുന്നില്ല. കാരണം അവർക്ക് മെട്രോ എന്ന സങ്കൽപ്പത്തോട് തന്നെ ചതുർത്ഥിയാണ്. മുതലാളിത്തത്തിന്റെ മോഹവലയമാണത്രെ ഈ മണ്ണാങ്കട്ട. അതിനാൽ ആ വ്യവസ്ഥിതിയെ എതിർക്കുകയാണ് ലക്ഷ്യം. അതിന്റെ ഇരയായ ശീമാട്ടി കുത്തകയല്ല പോലും!

നോ ഫൂളാക്കിംഗ് എന്നതൊക്കെ പരസ്യത്തിൽ മാത്രം പറയാവുന്ന കാര്യമാണ് ഭായ്. ഇവിടെ ഇങ്ങനെയൊക്കെയാണു ഭായ്. ജനാധിപത്യമെന്ന കെട്ടെഴുന്നള്ളിപ്പിൽ ഏറ്റെടുക്കലുകളും വിട്ടുകൊടുക്കലുകളും ഇങ്ങനെയാണെങ്കിൽ ജനം ആരാകും എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അതിന്റെ ഉത്തരത്തിനുള്ള കോളം അവനവൻതന്നെ പൂരിപ്പിക്കുക.

ശീമാട്ടിയുടെ സ്ഥലം പിടിച്ചെടുത്തു.