ന്യൂസ് 18ന് എതിരായ വാര്‍ത്ത; കൈരളി പീപ്പിള്‍ അനുവാദമില്ലാതെ തന്റെ പേര് ഉപയോഗിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍

റിലയന്സ് ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിനെതിരെ നല്കിയ വാര്ത്തയില് അനുവാദമില്ലാതെ തന്റെ പേര് ഉപയോഗിച്ചെന്ന് മാധ്യമപ്രവര്ത്തകന് വി.ഉണ്ണികൃഷ്ണന്. ന്യൂസ് 18നിലെ കാവി അജണ്ടയ്ക്കെതിരെ മാധ്യമപ്രവര്ത്തകര്ക്കിടയില് പൊട്ടിത്തെറിയുണ്ടായെന്നും നേതൃതലത്തില് നിന്ന് കൂട്ടരാജിയുണ്ടായെന്നുമായിരുന്നു വാര്ത്ത. മാസങ്ങള്ക്ക് മുന്പ് ന്യൂസ് 18 വിട്ട അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിരുന്ന വി.ഉണ്ണികൃഷ്ണന്, സീനിയര് ആങ്കര്മാരായ എസ്.വി. പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, ചീഫ് കോപ്പി എഡിറ്റര് ഹാരി എന്നിവര് ഈ വിഷയത്തിലാണ് ചാനല് വിട്ടതെന്ന് പീപ്പിള് പറഞ്ഞിരുന്നു. ഇതില് സത്യമില്ലെന്നും തന്റെ പേര് ഉപയോഗിച്ച് നല്കിയത് അറിഞ്ഞതോ ബോധ്യമുള്ളതോ ആയ കാര്യങ്ങളല്ലെന്നും ഉണ്ണികൃഷ്ണന് ഫേസ്ബുക്കില് പ്രതികരിച്ചു.
 | 

ന്യൂസ് 18ന് എതിരായ വാര്‍ത്ത; കൈരളി പീപ്പിള്‍ അനുവാദമില്ലാതെ തന്റെ പേര് ഉപയോഗിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം: റിലയന്‍സ് ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിനെതിരെ നല്‍കിയ വാര്‍ത്തയില്‍ അനുവാദമില്ലാതെ തന്റെ പേര് ഉപയോഗിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ വി.ഉണ്ണികൃഷ്ണന്‍. ന്യൂസ് 18നിലെ കാവി അജണ്ടയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പൊട്ടിത്തെറിയുണ്ടായെന്നും നേതൃതലത്തില്‍ നിന്ന് കൂട്ടരാജിയുണ്ടായെന്നുമായിരുന്നു വാര്‍ത്ത. മാസങ്ങള്‍ക്ക് മുന്‍പ് ന്യൂസ് 18 വിട്ട അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിരുന്ന വി.ഉണ്ണികൃഷ്ണന്‍, സീനിയര്‍ ആങ്കര്‍മാരായ എസ്.വി. പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, ചീഫ് കോപ്പി എഡിറ്റര്‍ ഹാരി എന്നിവര്‍ ഈ വിഷയത്തിലാണ് ചാനല്‍ വിട്ടതെന്ന് പീപ്പിള്‍ പറഞ്ഞിരുന്നു. ഇതില്‍ സത്യമില്ലെന്നും തന്റെ പേര് ഉപയോഗിച്ച് നല്‍കിയത് അറിഞ്ഞതോ ബോധ്യമുള്ളതോ ആയ കാര്യങ്ങളല്ലെന്നും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

സുഹൃത്തുക്കളുടെ ഫോണ്‍കോളുകള്‍ വന്നപ്പോളാണ് ഇത്തരമൊരു വാര്‍ത്ത കണ്ടതെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിനരേന്ദ്രമോഡിക്ക് പബ്ലിക് റിലേഷന്‍ വര്‍ക്ക് ചെയ്യുന്ന വിധത്തില്‍ മാധ്യമപ്രവര്‍ത്തനത്തെ മാറ്റിയതായും സിപിഐഎമ്മിനെതിരേ ചാനലില്‍ ഗൂഢാലോചന നടക്കുന്നുവെന്നുമായിരുന്നു പീപ്പിള്‍ ഉന്നയിച്ച ആരോപണം. കാവി അജണ്ട നയിക്കാന്‍ ചാനലില്‍ മൂവര്‍ സംഘത്തെ നിയോഗിച്ചുവെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജിവെച്ച് ന്യൂസ് 18നിലെത്തിയ കെ.പി.ജയദീപ്, മനോരമ ന്യൂസില്‍ നിന്ന് എത്തിയ രാജീവ് ദേവരാജ്, ടി.ജെ.ശ്രീലാല്‍ എന്നിവര്‍ക്കാണ് കാവിവല്‍ക്കരണത്തിന്റെ ചുമതലയെന്നും പീപ്പിള്‍ ഇന്നലെ നല്‍കിയ വാര്‍ത്തയില്‍ പറഞ്ഞു.

ഇടതുപക്ഷ നിലപാടുകളുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് പീപ്പിള്‍ ടിവി ആരോപണം ഉന്നയിച്ചത്. ചാനലിലെ രണ്ടാം ഘട്ട നിയമനത്തിലാണ് ഇവര്‍ ചാനലില്‍ എത്തിയത്. ഈ നിയമനം നടന്നതു തന്നെ കാവിവല്‍ക്കരണത്തിനു വേണ്ടിയായിരുന്നുവെന്നും പീപ്പിള്‍ പറഞ്ഞു. ന്യൂസ് 18നില്‍ ഹിന്ദുത്വ വാര്‍ത്തകള്‍ മാതൃചാനലായ സിഎന്‍എന്‍ ന്യൂസ് 18നില്‍ തയ്യാറാക്കുമെന്നും ന്യൂസ് 18 കേരളയില്‍ അത് തര്‍ജമ ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശമെന്നും പീപ്പിള്‍ ആരോപിച്ചു.

പീപ്പിള്‍ ടിവി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എം.രാജീവിനെ കൈരളിയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് സമാന്തര ന്യൂസ് വെബ്‌സൈറ്റ് നടത്തിയ കുറ്റത്തിന് പുറത്താക്കിയിരുന്നു. ഈ വാര്‍ത്ത ന്യൂസ് 18 നല്‍കിയതിനു പിന്നാലെയാണ് ഈ ചാനലിനെതിരേ വാര്‍ത്തകളുമായി പീപ്പിള്‍ രംഗത്തെത്തിയത്. ന്യൂസ്ദെന്‍ഡോട്ട്കോമെന്ന ഈ വെബ്സൈറ്റ് സിപിഐഎമ്മിന് എതിരായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. വടക്കാഞ്ചേരി ബലാല്‍സംഗ വിഷയം ആദ്യമായി പ്രസിദ്ധീകരിച്ചതും ന്യൂസ്ദെന്‍ ആയിരുന്നു.