കൊട്ടിയത്ത് റംസിയുടെ ആത്മഹത്യ; സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവിലെന്ന് പോലീസ്

കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് ആരോപണ വിധേയയായ സീരിയല് നടി ഒളിവിലെന്ന് പോലീസ്.
 | 
കൊട്ടിയത്ത് റംസിയുടെ ആത്മഹത്യ; സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവിലെന്ന് പോലീസ്

കൊച്ചി: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ഒളിവിലെന്ന് പോലീസ്. കേസിലെ മുഖ്യപ്രതിയായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദ്. റംസി ആത്മഹത്യ ചെയ്ത കേസില്‍ ലക്ഷ്മിയെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്.

ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് അറിയിക്കുന്നത്. റംസിയും ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ ഒരുമിച്ചുള്ള ടിക് ടോക് വീഡിയോയും പുറത്തു വന്നിട്ടുണ്ട്. റംസിയെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു പിന്നിലും ഇതിനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിലും ലക്ഷ്മിക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

നടിയെ കേസില്‍ ഉടന്‍ തന്നെ പ്രതിചേര്‍ക്കും. കേസില്‍ ഇപ്പോള്‍ വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞ ഹാരിസിനെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉടന്‍ തന്നെ ഇയാളുടെ അമ്മയെയും ചോദ്യം ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസി ആത്മഹത്യ ചെയ്തത്.