ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി.ജോണിനെ അധിക്ഷേപിച്ച് സീരിയല്‍ നടി അനിത; വീഡിയോ കാണാം

നടിയെ ആക്രമിച്ച കേസില് അറസ്റ്റിലായ ദിലീപിനെക്കുറിച്ച് ചര്ച്ചകള് നടത്തിയതിന് മാധ്യമപ്രവര്ത്തകന് വിനു വി. ജോണിന് സീരിയല് നടിയുടെ അസഭ്യവര്ഷം. ദിലീപിനെതിരെ കൂടുതല് പറഞ്ഞാല് അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നാണ് നടിയുടെ ഭീഷണി. നാല് മിനിറ്റോളം നീളുന്ന വീഡിയോയില് വിനുവിനെ അധിക്ഷേപങ്ങള്കൊണ്ട് മൂടുകയാണ് ഇവര്. വിനുവിന്റെ കുടുംബാംഗങ്ങളെയുള്പ്പെടെ പരാമര്ശിച്ചുകൊണ്ടാണ് വീഡിയോയില് അനിതയുടെ പരാമര്ശങ്ങള്.
 | 

ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി.ജോണിനെ അധിക്ഷേപിച്ച് സീരിയല്‍ നടി അനിത; വീഡിയോ കാണാം

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതിന് മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിന് സീരിയല്‍ നടിയുടെ അസഭ്യവര്‍ഷം. ദിലീപിനെതിരെ കൂടുതല്‍ പറഞ്ഞാല്‍ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നാണ് നടിയുടെ ഭീഷണി. നാല് മിനിറ്റോളം നീളുന്ന വീഡിയോയില്‍ വിനുവിനെ അധിക്ഷേപങ്ങള്‍കൊണ്ട് മൂടുകയാണ് ഇവര്‍. വിനുവിന്റെ കുടുംബാംഗങ്ങളെയുള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടാണ് വീഡിയോയില്‍ അനിതയുടെ പരാമര്‍ശങ്ങള്‍.

അറസ്റ്റിലായ ദിലീപിനെതിരായി നല്‍കുന്ന വാര്‍ത്തകളിലും ചാനല്‍ ചര്‍ച്ചകളിലും എതിര്‍പ്പുമായി സോഷ്യല്‍ മീഡിയയിലും ചലച്ചിത്ര മേഖലയിലും ഒരുപക്ഷം രംഗത്തെത്തിയിരുന്നു. ആദ്യമായാണ് മുഖ്യധാരയില്‍ നിന്ന് ഒരാള്‍ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി അവഹേളിച്ച് രംഗത്തെത്തിയിരിക്കുന്നത്. ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത് വാര്‍ത്തയായിരുന്നു. ജാമ്യാപേക്ഷയുടെ വാദത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണം പ്രോസിക്യൂഷന്‍ ആയുധമാക്കുകയും ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന വീഡിയോയില്‍ ആക്രമണിന് ഇരയായ നടിയെക്കുറിച്ച് അനിത കാര്യമായി ഒന്നും പറയുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. നേരത്തേ കൈരളി ടിവിയില്‍ ലക്ഷ്മി നായര്‍ ജഡ്ജ് ആയ സെലിബ്രിറ്റി കിച്ചന്‍ പരിപാടിയില്‍ നിന്ന് അസഭ്യം പറഞ്ഞ അനിത ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു.

വീഡിയോ കാണാം