ചെങ്ങന്നൂരില്‍ ജലശുദ്ധീകരണ വാഹനം കൊണ്ടുവന്നത് സേവാഭാരതിയെന്ന് വ്യാജപ്രചാരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

പ്രളയക്കെടുതിക്കിടെ വ്യാജ പ്രചാരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാന് ശ്രമിച്ച സേവാഭാരതിയെ പൊളിച്ചടുക്കി സോഷ്യല് മീഡിയ. ഗുജറാത്തില് നിന്ന് ഒരാഴ്ച്ച മുന്പ് സെന്ട്രല് സാള്ട്ട് ആന്ഡ് മറൈന് കെമിക്കല്സ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന ജലശുദ്ധീകരണ വാഹനം കേരളത്തില് എത്തിയിരുന്നു. ഇത് സേവാഭാരതി മുഖേനയാണെന്നായിരുന്നു വ്യാജ പ്രചാരണം. സോഷ്യല് മീഡിയയില് സംഘ്പരിവാര് അനുകൂല ഫെയിസ്ബുക്ക് അക്കൗണ്ടുകള് പ്രചാരണം തുടര്ന്നതോടെ വിശദീകരണവുമായി സോഷ്യല് മീഡിയ രംഗത്ത് വരികയായിരുന്നു.
 | 

ചെങ്ങന്നൂരില്‍ ജലശുദ്ധീകരണ വാഹനം കൊണ്ടുവന്നത് സേവാഭാരതിയെന്ന് വ്യാജപ്രചാരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ചെങ്ങന്നൂര്‍: പ്രളയക്കെടുതിക്കിടെ വ്യാജ പ്രചാരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ച സേവാഭാരതിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഗുജറാത്തില്‍ നിന്ന് ഒരാഴ്ച്ച മുന്‍പ് സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന ജലശുദ്ധീകരണ വാഹനം കേരളത്തില്‍ എത്തിയിരുന്നു. ഇത് സേവാഭാരതി മുഖേനയാണെന്നായിരുന്നു വ്യാജ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ അനുകൂല ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ പ്രചാരണം തുടര്‍ന്നതോടെ വിശദീകരണവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വരികയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ജല ശുദ്ധീകരണ വാഹനം പിന്നീട് ചെങ്ങന്നൂര്‍ എത്തിച്ചു. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എബിവിപി നേതാവ് കെ.കെ. മനോജ് അടക്കമുള്ളവര്‍ വ്യാജ പ്രചാരണം ഊര്‍ജിതമാക്കിയതോടെ ചെങ്ങന്നൂര്‍ സ്വദേശികള്‍ തന്നെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു.

പ്രളയക്കെടുതി നേരിടുന്ന സമയത്ത് സേവാഭാരതിയുടെ ബോര്‍ഡ് വെച്ച് കാലി വാഹനങ്ങള്‍ ടൗണുകളിലൂടെ സംഘടനയുടെ നേതാക്കള്‍ നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ ആരോപണം. സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാഹനം ഗുജറാത്ത് സര്‍ക്കാരിന്റെതാണെന്നും പ്രചാരണങ്ങളുണ്ട്.