Tuesday , 16 October 2018
News Updates

മരത്തൈ നടാന്‍ പറ്റില്ലെന്ന് എബിവിപി; എസ്എഫ്‌ഐയുടെ പരിപാടി തീരുമാനിക്കുന്നത് എബിവിപിയല്ലെന്ന് വനിതാ നേതാവ്; വീഡിയോ

ലോക പരിസ്ഥിതി ദിനത്തില്‍ കോളേജ് ക്യാമ്പസില്‍ മരത്തൈ നടാനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞ എബിവിപിക്കാരെ ഒറ്റക്ക് നേരിടുന്ന വനിതാ നേതാവിന്റെ വീഡിയോ വൈറല്‍. കുന്നംകുളം വിവേകാനന്ദ കോളേജിലാണ് സംഭവം. എബിവിപി ശക്തികേന്ദ്രമായ കോളേജില്‍ മരത്തൈ നടാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ എബിവിപി തടയുകയും പ്രതികരിച്ച പെണ്‍കുട്ടിക്കു നേരെ ആക്രോശിക്കുകയുമായിരുന്നു.

അനുമതി വാങ്ങിയിട്ടാണ് മരത്തൈ നടാനെത്തിയതെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകയായ സരിത പറഞ്ഞെങ്കിലും തൈ നടാന്‍ അനുവദിക്കില്ലെന്നായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ നിലപാട്. എസ്എഫ്‌ഐയുടെ പരിപാടി എബിവിപിയല്ല നിശ്ചയിക്കുന്നതെന്നായിരുന്നു സരിതയുടെ പ്രതികരണം. ഇതോടെ സരിതയെ ആക്രമിക്കാന്‍ എബിവിപിക്കാര്‍ പാഞ്ഞു വരുന്നതും ചിലര്‍ പിടിച്ചു മാറ്റുന്നതും കാണാം. എന്തായാലും തൈ നട്ടതിനു ശേഷമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മടങ്ങിയത്.

വീഡിയോ കാണാം

ലോക പരിസ്ഥിതി ദിനത്തിൽ ലോകം മുഴുവൻ മരത്തൈകൾ നടുമ്പോൾ RSS അതിനും എതിരോ?ഇന്നലെ RSS ന്റെ വിദ്യാർത്ഥി വിഭാഗമായ ABVP ക്ക് മുൻതുക്കമുള്ള കുന്നംകുളം വിവേകാനന്ദ കോളേജിൽ അവർ SFI പ്രവർത്തകരെ മരം നടുന്നതിൽ നിന്നും തടയാൻ ശ്രമിച്ചു. SFI നേതാവ് സഖാവ് സരിതയെ തല്ലാൻ കയ്യോങ്ങി. പ്രിൻസിപ്പലിന്റെ മുൻകൂർ അനുമതി നേടിയിട്ടാണ് SFI പ്രവർത്തകർ മരത്തൈ നടാനെത്തിയത്. തടുക്കാനെത്തിയ ABVP ക്കാരോട് SFI യുടെ പ്രവർത്തനം നിങ്ങൾ നിശ്ചയിക്കണ്ട എന്നു പറഞ്ഞ് ചെറുക്കുന്ന ധീരയായ സരിത വിദ്യാർത്ഥികൾക്കിടയിൽ ആവേശമായി മാറുന്നു. പ്രകൃതി വിരോധികളുടെ എതിർപ്പിനെ വകവെക്കാതെ SFI യുടെ ഉശിരരായ പ്രവർത്തർ ഏരിയാ പ്രസിഡന്റ് സച്ചിന്റെയും സരിതയുടേയും നേതൃത്ത്വത്തിൽ മരം നടുക തന്നെ ചെയ്തിട്ടാണ് തിരിച്ചു പോന്നത്. പെൺകുട്ടികളോട് മോശമായ പെരുമാറുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും പെൺകുട്ടികളടക്കമുള്ളവർക്ക് സംരക്ഷണം നൽകണമെന്നും കുന്നംകുളം പോലിസ് അധികാരികളോട് ആവശ്യപ്പെടുന്നു. എല്ലാ തെളിവുകളും ഇതിന്റെ കൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോയിലുണ്ട്.

Posted by Babu M Palissery on Tuesday, June 5, 2018

DONT MISS