എസ്എഫ്‌ഐ കാലിക്കറ്റ് സർവകലാശാലയിലെ സമരം അവസാനിപ്പിച്ചു

ഹോസ്റ്റല് വിഷയം ഉന്നയിച്ച് കാലിക്കറ്റ് സർവകലാശാലയിൽ 152 ദിവസമായി എസ്എഫ്ഐ നടത്തി വന്ന സമരം അവസാനിച്ചു. എസ്എഫ്ഐ ഉന്നയിച്ച ആവശ്യങ്ങൾ വൈസ്ചാൻസലർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിച്ചത്. എന്നാൽ സ്വാശ്രയ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് എംഎസ്എഫ് അറിയിച്ചു. വി.സിയെ ഭീഷണിപ്പെടുത്തിയാണ് ഈ തീരുമാനം എടുപ്പിച്ചതെന്നും അവർ പറഞ്ഞു.
 | 
എസ്എഫ്‌ഐ കാലിക്കറ്റ് സർവകലാശാലയിലെ സമരം അവസാനിപ്പിച്ചു


കോഴിക്കോട്:
ഹോസ്റ്റല്‍ വിഷയം ഉന്നയിച്ച്  കാലിക്കറ്റ് സർവകലാശാലയിൽ 152 ദിവസമായി എസ്എഫ്‌ഐ നടത്തി വന്ന സമരം അവസാനിച്ചു. എസ്എഫ്‌ഐ ഉന്നയിച്ച ആവശ്യങ്ങൾ വൈസ്ചാൻസലർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിച്ചത്. എന്നാൽ സ്വാശ്രയ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് എംഎസ്എഫ് അറിയിച്ചു. വി.സിയെ ഭീഷണിപ്പെടുത്തിയാണ് ഈ തീരുമാനം എടുപ്പിച്ചതെന്നും അവർ പറഞ്ഞു.

നേരത്തെ വി.സിയുടെ ഔദ്യോഗിക വസതി ഉപരോധിച്ചപ്പോൾ സ്ഥലത്ത് എസ്.എഫ്.ഐ എം.എസ്.എഫ് സംഘർഷമുണ്ടായിരുന്നു. ഇരുവിഭാഗം പ്രവർത്തകരം തമ്മിൽ ശക്തമായ കല്ലേറുണ്ടായി. പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.
പോലീസ് എം.എസ്.എഫ് പ്രവർത്തകരെ വിരട്ടി ഓടിച്ചതിന് ശേഷവും സ്ഥലത്ത് എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധം തുടർന്നിരുന്നു.