ഒറ്റക്കൊമ്പന്‍; സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

സുരേഷ് ഗോപി നായകനാകുന്ന 250-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.
 | 
ഒറ്റക്കൊമ്പന്‍; സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

സുരേഷ് ഗോപി നായകനാകുന്ന 250-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഒറ്റക്കൊമ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് 6 മണിക്ക് ഉണ്ടാകുമെന്ന് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. നേരത്തേ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രം കടുവയുടെ തിരക്കഥയും കഥാപാത്രത്തിന്റെ പേരുമായി സാമ്യമുണ്ടായതിനെ തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മോഹന്‍ലാലും ജയറാമും ഉള്‍പ്പെടെ 100 താരങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് നടത്തിയിരിക്കുന്നത്. അതേ തിരക്കഥയില്‍ അതേ താരങ്ങളും ക്രൂവുമായി ചിത്രം ആരംഭിക്കുന്നു എന്നായിരുന്നു സുരേഷ് ഗോപി അറിയിച്ചത്. പിന്നീട് തിരക്കഥ വ്യത്യസ്തമാണെന്നും ഇത് ഒരു ഫാന്‍ ഫൈറ്റായി മാറരുതെന്നും അഭ്യര്‍ത്ഥിച്ച് താരം വീണ്ടും രംഗത്തെത്തിയിരുന്നു. പ്രിഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഇടപെടല്‍.

25 കോടിക്ക് മേല്‍ ബജറ്റുള്ള ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരുകന്റെ ഛായാഗ്രാഹകനായ ഷാജികുമാറാണ് ക്യാമറയ്ക്ക് പിന്നില്‍.