പാര്‍ലമെന്റ് ‘കാലന്മാര്‍ക്ക്’ ഇരിക്കാനുള്ള ഇടമല്ല; ജയരാജനെതിരെ രൂക്ഷപ്രതികരണവുമായി ഷാഫി പറമ്പില്‍

വടകര മണ്ഡലത്തില് യു.ഡി.എഫ് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം സ്ഥാനാര്ത്ഥി പി. ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്ഗ്രസ് എം.എല്.എ ഷാഫി പറമ്പില്. പാര്ലമെന്റ് കാലന്മാര്ക്ക് ഇരിക്കാനുള്ള ഇടമല്ലെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. കായും ഖായും ഗായും അല്ല ജയരാജാ, മുരളീധരനാണ്. കെ. കരുണാകരന്റെ മകന് മുരളീധരന്. ഇരുട്ടിന്റെ മറവില് ആളെ തീര്ക്കണ കളിയല്ലിത്. 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്. അല്ലെങ്കിലും പാര്ലമെന്റ് കാലന്മാര്ക്കിരിക്കാനുള്ള ഇടമല്ല. വടകരയിലെ ജനങ്ങള് വിവേകത്തോടെ വിധിയെഴുതുമെന്നും ഷാഫി പറമ്പില് ഫെയിസ്ബുക്കില് കുറിച്ചു.
 | 
പാര്‍ലമെന്റ് ‘കാലന്മാര്‍ക്ക്’ ഇരിക്കാനുള്ള ഇടമല്ല; ജയരാജനെതിരെ രൂക്ഷപ്രതികരണവുമായി ഷാഫി പറമ്പില്‍

കൊച്ചി: വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. പാര്‍ലമെന്റ് കാലന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ലെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. കായും ഖായും ഗായും അല്ല ജയരാജാ, മുരളീധരനാണ്. കെ. കരുണാകരന്റെ മകന്‍ മുരളീധരന്‍. ഇരുട്ടിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത്. 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്. അല്ലെങ്കിലും പാര്‍ലമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല. വടകരയിലെ ജനങ്ങള്‍ വിവേകത്തോടെ വിധിയെഴുതുമെന്നും ഷാഫി പറമ്പില്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം വലിയ ആവേശത്തിലാമ് കോണ്‍ഗ്രസ് പാളയം. അക്രമരാഷ്ട്രീയത്തിനെതിരായ നിലപാട് വടകരയിലെ ജനാതിപത്യ വിശ്വാസികള്‍ സ്വീകരിക്കുമെന്ന് മുരളീധരനും പ്രതികരിച്ചിട്ടുണ്ട്. ജയരാജനെതിരെ ശക്തനായ എതിരാളിയാണ് മുരളീധരനെന്നാണ് അണികളുടെയും നിലപാട്. സോഷ്യല്‍ മീഡിയയില്‍ മുരളീധരന് വേണ്ടിയുള്ള ക്യാംപെയ്‌നുകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അതേസമയം വടകരയില്‍ തനിക്കെതിരെ മത്സരിക്കുന്നത് കോലീബി സഖ്യമാണെന്ന് പി. ജയരാജന്‍ പ്രതികരിച്ചു. വടകരയില്‍ എല്‍ ഡി എഫിനെ എതിര്‍ക്കുന്നവരെല്ലാം ഒന്നിക്കാന്‍ സാധ്യതയുണ്ട്. 91 ലെ കോലീബി സഖ്യം ആവര്‍ത്തിച്ചേക്കുമെന്നും ജയരാജന്‍ ഏഷ്യനെറ്റ് ന്യൂസിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.

കായും ഖായും ഗായും അല്ല ജയരാജാ..മുരളീധരനാണ് K.കരുണാകരന്റെ മകൻ മുരളീധരൻ ..ഇരുട്ടിന്റെ മറവിൽ ആളെ തീർക്കണ കളിയല്ലിത് …….

Posted by Shafi Parambil on Tuesday, March 19, 2019