കോഴ നല്‍കിയിട്ടില്ല; റിപ്പോര്‍ട്ടിലെ മൊഴി തിരുത്തി കോളേജ് ഉടമ ഷാജി

മെഡിക്കല് കോളേജ് കോഴയാരോപണത്തില് താന് പണം നല്കിയിട്ടില്ലെന്ന് കോളേജ് ഉടമ ഷാജി. കോഴയാരോപണത്തില് നേരത്തേ നല്കിയ മൊഴിയാണ് ഷാജി തിരുത്തിയിരിക്കുന്നത്. എം.ടി.രമേശിനെ അറിയില്ലെന്നും ഷാജി പറഞ്ഞു. ബിജെപി ആഭ്യന്തരമായി നടത്തിയ അന്വേഷണത്തില് പാര്ട്ടി സഹകരണ സെല് കണ്വീനര് ആര്.എസ്.വിനോദിന് ഷാജി പണം നല്കിയെന്നായിരുന്നു കണ്ടെത്തിയത്. 5.6 കോടി രൂപ ഡല്ഹിയില് എത്തിച്ചുവെന്നായിരുന്നു ആരോപണം. അന്വേഷണ കമ്മീഷന് റിപ്പോര്ട്ട് മാധ്യമങ്ങള്ക്ക് ചോര്ന്ന് കിട്ടിയതോടെയാണ് കോഴയിടപാട് വിവാദമായത്. ഷാജിയുടെ ഉടമസ്ഥതയില് മെഡിക്കല് കോളേജ് സ്ഥാപിക്കുന്നതിനായിരുന്നു കോഴ നല്കിയത്. പണം കുഴല്പ്പണമായി
 | 

കോഴ നല്‍കിയിട്ടില്ല; റിപ്പോര്‍ട്ടിലെ മൊഴി തിരുത്തി കോളേജ് ഉടമ ഷാജി

മെഡിക്കല്‍ കോളേജ് കോഴയാരോപണത്തില്‍ താന്‍ പണം നല്‍കിയിട്ടില്ലെന്ന് കോളേജ് ഉടമ ഷാജി. കോഴയാരോപണത്തില്‍ നേരത്തേ നല്‍കിയ മൊഴിയാണ് ഷാജി തിരുത്തിയിരിക്കുന്നത്. എം.ടി.രമേശിനെ അറിയില്ലെന്നും ഷാജി പറഞ്ഞു.

ബിജെപി ആഭ്യന്തരമായി നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദിന് ഷാജി പണം നല്‍കിയെന്നായിരുന്നു കണ്ടെത്തിയത്. 5.6 കോടി രൂപ ഡല്‍ഹിയില്‍ എത്തിച്ചുവെന്നായിരുന്നു ആരോപണം.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതോടെയാണ് കോഴയിടപാട് വിവാദമായത്. ഷാജിയുടെ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനായിരുന്നു കോഴ നല്‍കിയത്. പണം കുഴല്‍പ്പണമായി ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.