‘കടുവ’യുമായി ഷാജി കൈലാസ് തിരിച്ചു വരുന്നു; നിര്‍മാണം പൃഥ്വിരാജ്

ആറ് വര്ഷത്തിന് ശേഷം തിരിച്ചു വരവിന് ഒരുങ്ങി ഷാജി കൈലാസ്.
 | 
‘കടുവ’യുമായി ഷാജി കൈലാസ് തിരിച്ചു വരുന്നു; നിര്‍മാണം പൃഥ്വിരാജ്

കൊച്ചി: ആറ് വര്‍ഷത്തിന് ശേഷം തിരിച്ചു വരവിന് ഒരുങ്ങി ഷാജി കൈലാസ്. പൃഥിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കടുവ എന്ന ചിത്രവുമായാണ് ഷാജി കൈലാസ് എത്തുന്നത്. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിലെ നായകന്‍. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിനു ഏബ്രഹാം ആണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ പൃഥ്വിരാജ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയതും ജിനു ആയിരുന്നു.

യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 2013ല്‍ ജിഞ്ചര്‍ എന്ന ജയറാം ചിത്രമായിരുന്നു ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രം. കടുവയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് പൃഥ്വിരാജ് ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്ന ഷാജി കൈലാസ് ചിത്രമായ നരസിംഹത്തിലെ ഡയലോഗ് ആയിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്.

രവി കെ.ചന്ദ്രന്‍ ഛായാഗ്രഹണവും തമന്‍ എസ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ്. 2012ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനത്തില്‍ പൃഥ്വിയായിരുന്നു നായകന്‍.

Prithviraj Productions and Magic Frames present #KADUVAInspired from a real life story!Directed by: Shaji…

Posted by Prithviraj Sukumaran on Tuesday, October 15, 2019