ദിലീപിനെ പുറത്താക്കിയത് തെറ്റായ തീരുമാനം; പുനപരിശോധിക്കണമെന്ന് കലാഭവന്‍ ഷാജോണ്‍

ദിലീപിനെ അമ്മയില് നിന്ന് പുറത്താക്കിയത് തെറ്റായ തീരുമാനമെന്ന് കലാഭവന് ഷാജോണ്. നടിയെ ആക്രമിച്ച കേസില് ദിലീപിനെ പുറത്താക്കാന് എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള് തോന്നുന്നതായി അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ ഷാജോണ് പറഞ്ഞു. മനോരമ ന്യൂസിന്റെ പരിപാടിയിലാണ് താരം പ്രതികരിച്ചത്.
 | 

ദിലീപിനെ പുറത്താക്കിയത് തെറ്റായ തീരുമാനം; പുനപരിശോധിക്കണമെന്ന് കലാഭവന്‍ ഷാജോണ്‍

കൊച്ചി: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് തെറ്റായ തീരുമാനമെന്ന് കലാഭവന്‍ ഷാജോണ്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പുറത്താക്കാന്‍ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായി അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഷാജോണ്‍ പറഞ്ഞു. മനോരമ ന്യൂസിന്റെ പരിപാടിയിലാണ് താരം പ്രതികരിച്ചത്.

പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടിയാണ് മുന്‍കയ്യെടുത്തതെന്ന ഗണേഷ്‌കുമാറിന്റെ വാദം തെറ്റാണെന്നും ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം കൂട്ടായെടുത്തതാണെന്നും ഷാജോണ്‍ പറഞ്ഞു.

എല്ലാവരോടും അഭിപ്രായം ചോദിച്ച ശേഷമാണ് നടപടിയെടുത്തത്. താനടക്കം എല്ലാവരും പുറത്താക്കാനുള്ള തീരുമാനത്തെ പിന്തുണക്കുകയായിരുന്നു. ഈ തീരുമാനം പുനപരിശോധിക്കേണ്ടതാണെന്നും ഷാജോണ്‍ പറയുന്നു.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്ല കാര്യമാണ്. എന്നാല്‍ സിനിമയിലെ എല്ലാവര്‍ക്കും വേണ്ടിയാകണം സംഘടന. ജൂണിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുഴുവന്‍ പേര്‍ക്കും സംഘടനയില്‍ ഇടം നല്‍കണമെന്നും പ്രവര്‍ത്തനം ചിലരിലേക്ക് മാത്രം ചുരുങ്ങിപ്പോകരുതെന്നും ഷാജോണ്‍ പറഞ്ഞു..