ഷാജു ചോദ്യംചെയ്യലിന് ഹാജരാകണം; നിര്‍ദേശം നല്‍കി പോലീസ്

കൂടത്തായി കേസില് ജോളിയുടെ രണ്ടാം ഭര്ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.
 | 
ഷാജു ചോദ്യംചെയ്യലിന് ഹാജരാകണം; നിര്‍ദേശം നല്‍കി പോലീസ്

കോഴിക്കോട്: കൂടത്തായി കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഷാജുവിനോട് പോലീസ് ആവശ്യപ്പെട്ടു. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയായിരിക്കും ചോദ്യംചെയ്യലെന്നാണ് വിവരം. ഇതിനായി എസ്പി ഓഫീസില്‍ തിങ്കളാഴ്ച രാവിലെ എത്തണമെന്ന് ഷാജുവിനെ അറിയിച്ചു. പോലീസുകാര്‍ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.

ജോളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഷാജുവിനെ രണ്ട് തവണ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. തെളിവെടുപ്പിന് ശേഷം ആദ്യമായാണ് ഷാജുവിനെ വിളിച്ചു വരുത്തുന്നത്. ഇയാളുടെ ആദ്യ ഭാര്യയായിരുന്ന സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളായിരിക്കും അന്വേഷണ സംഘം ചോദിച്ചറിയുകയെന്നാണ് സൂചന.

ജോളിയുടെ പുതിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യാവലി തയ്യാറാക്കുക. ഷാജു മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുത്താനും പോലീസ് ശ്രമിക്കുമെന്ന് സൂചനയുണ്ട്.