പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് ഷംന കാസിം

പണം തട്ടാന് ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് നടി ഷംന കാസിം.
 | 
പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് ഷംന കാസിം

കൊച്ചി: പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് നടി ഷംന കാസിം. വരനായി എത്തിയയാള്‍ ഒരാഴ്ചക്കുള്ളില്‍ ഷംനയുടെ കുടുംബവുമായി നല്ല ബന്ധമുണ്ടാക്കുകയും ബിസിനസ് ആവശ്യങ്ങള്‍ക്ക് എന്ന് പറഞ്ഞ് നടിയില്‍ നിന്ന് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് പോലീസ് പറയുന്നത്. പ്രതികള്‍ പണം വാങ്ങിയെന്നാണ് പോലീസ് പറയുന്നതെങ്കിലും പണം നഷ്ടമായില്ലെന്ന് നടി പറഞ്ഞു.

പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷംന കാസിം പറഞ്ഞു. കോഴിക്കോട് സ്വദേശികളെന്നാണ് പ്രതികള്‍ പരിചയപ്പെടുത്തിയത്. വിവാഹാലോചനയുമായി വീട്ടിലെത്തിയ ഇവരോട് കോവിഡ് കാലത്തിന് ശേഷം ആലോചനയുമായി മുന്നോട്ടുപോകാമെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഇതിനിടയില്‍ ഇവരില്‍ ചിലര്‍ വീടിന് സമീപമെത്തി ചിത്രങ്ങള്‍ എടുക്കുന്നതും മറ്റും സിസിടിവിയില്‍ കണ്ടതോടെ സംശയം തോന്നി.

പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് പോലീസില്‍ അറിയിച്ചത്. നാല് പ്രതികളെ മരട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു.