‘സ്വാധീനിക്കുന്ന ശക്തി’; ജോബി ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഷെയ്ന്‍ നിഗം; വീഡിയോ

വാര്ത്താ സമ്മേളനത്തില് നിര്മാതാവ് ജോബി ജോര്ജ് തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ഷെയ്ന് നിഗം.
 | 
‘സ്വാധീനിക്കുന്ന ശക്തി’; ജോബി ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഷെയ്ന്‍ നിഗം; വീഡിയോ

കൊച്ചി: വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ഷെയ്ന്‍ നിഗം. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഷെയ്ന്‍ മറുപടിയുമായി എത്തിയത്. സ്വന്തം മുടി വെട്ടുന്നത് പോലും അറിയാത്ത വിധം ഷെയ്‌നെ എന്താണ് സ്വാധീനിക്കുന്നത് എന്ന് താന്‍ പറയുന്നില്ലെന്നായിരുന്നു ജോബി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് വാര്‍ത്താസമ്മേളനത്തിനുള്ള മറുപടിയല്ല. അതിലുള്ള ഒരു വരിക്കുള്ള മറുപടിയാണ്, ആ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടുള്ള മറുപടി കൂടിയാണ, വെല്ലുവിളിയല്ല, എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍, എന്റെ റബ്ബ് ഉണ്ടെങ്കില്‍ ഞാനിനി മറുപടി തരുന്നില്ല, റബ്ബ് തന്നോളും എന്നാണ് വീഡിയോയില്‍ ഷെയ്ന്‍ പറയുന്നത്.

തനിക്കെതിരെ നിര്‍മാതാവ് വധഭീഷണി മുഴക്കിയെന്ന് ഷെയ്ന്‍ ബുധനാഴ്ച വൈകിട്ട് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് നിര്‍മാതാവ് ജോബി ജോര്‍ജ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ പരാമര്‍ശം നടത്തിയത്.

വീഡിയോ കാണാം

 

View this post on Instagram

 

Peace. ❤

A post shared by Shane Nigam (@shanenigam_official) on