വി.എസിന്റെ ക്ഷണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് ഷിബു ബേബി ജോൺ

ആർ.എസ്.പിയെ ഇടതുമുന്നണിയിലേക്ക് തിരികെ വിളിച്ച വി.എസ്.അച്യുതാനന്ദന്റെ ക്ഷണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി ഷിബു ബേബി ജോൺ. വി.എസിന്റെ വാക്കുകൾക്ക് അദ്ദേഹത്തിന്റെ പാർട്ടി പോലും വില കൽപ്പിക്കുന്നില്ലെന്നും അങ്ങനെയുള്ള ഒരാളുടെ ക്ഷണം കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവർ ക്ഷണിച്ചാൽ അപ്പോൾ മറുപടി നൽകാമെന്നും അദ്ദേഹം പറഞ്ഞു.
 | 

തിരുവനന്തപുരം:

കൈക്കൂലി ആരോപണത്തിൽ മന്ത്രി കെ.എം മാണിക്കെതിരെ രാഷ്ട്രീല ഗൂഡാലോചന നടന്നതായി വിശ്വസിക്കുന്നില്ലെന്നും അഞ്ചു പതിറ്റാണ്ടിലേറെ പൊതുപ്രവർത്തനം തുടരുന്ന മാണിക്ക് ഇത്തരമൊരു ആരോപണം പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ച ബിജു രമേശിന് മാനസിക വിഭ്രാന്തിയാണെന്നും ഷിബു പറഞ്ഞു.

അഴിമതിയിൽ മുങ്ങിയ യു.ഡി.എഫിൽ നിന്ന് ആർ.എസ്.പിയും സോഷ്യലിസ്റ്റ് ജനതയും (ഡെമോക്രാറ്റിക്) രാജിവച്ച് പുറത്തുവരണമെന്ന് വി.എസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.