അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

മുസ്ലിം ലീഗ് പ്രവര്ത്തകനായ അരിയില് ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില് സി.പി.എം കണ്ണൂര് ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. പി. ജയരാജനെതിരെ 302, 301 വകുപ്പുകള് ചേര്ത്താണ് തലശ്ശേരി കോടതിയില് സി.ബി.ഐ സമര്പ്പിച്ച കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്. നേരത്തെ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും കൃത്യം തടയാന് ശ്രമിച്ചില്ലെന്ന വകുപ്പായിരുന്നു ജയരാജന് മേല് ചാര്ത്തിയിരുന്നത്.
 | 
അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

തലശ്ശേരി: മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. പി. ജയരാജനെതിരെ 302, 301 വകുപ്പുകള്‍ ചേര്‍ത്താണ് തലശ്ശേരി കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും കൃത്യം തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പായിരുന്നു ജയരാജന് മേല്‍ ചാര്‍ത്തിയിരുന്നത്.

2012 ഫെബ്രുവരി 20ന് സിപിഎം നേതാക്കളായ പി. ജയരാജന്റെയും ടിവി രാജേഷിന്റെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. വാഹനങ്ങള്‍ ആക്രമിച്ചത് ഷുക്കൂറാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ചെറുകുന്ന് കീഴറയില്‍ വെച്ച് ഷുക്കൂറിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കി ഷുക്കൂറിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നതോടെയാണ് കേസ് സിബിഐക്ക് വിട്ടത്.

ഷൂക്കൂറിന്റെ കൊലപാതകത്തിന് പിന്നില്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചില്ലെന്നതായിരുന്നു ബന്ധുക്കള്‍ പ്രധാനമായും ഉന്നയിച്ച ആരോപണം. ഇതേതുടര്‍ന്ന് സിബിഐ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. കൊലക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ കേസില്‍ ജയരാജനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.