Friday , 20 September 2019
News Updates

ഉളുപ്പുണ്ടോ മിസ്റ്റര്‍? നടന്‍ സിദ്ദിഖ് ലൈംഗികമായി അധിക്ഷേപിച്ചതായി വെളിപ്പെടുത്തി നടി രേവതി സമ്പത്ത്

കൊച്ചി: നടന്‍ സിദ്ദിഖ് ലൈംഗികമായി അധിക്ഷേപിച്ചതായി വെളിപ്പെടുത്തി നടി രേവതി സമ്പത്ത് രംഗത്ത്. 2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടക്കുന്ന സമയത്ത് ലൈംഗിക ചുവയോടെ തന്നോട് സിദ്ദിഖ് സംസാരിച്ചതായും അശ്ലീല പരാമര്‍ശങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തുവെന്നും രേവതി ഫെയിസ്ബുക്കില്‍ കുറിച്ചു. ആരോപണത്തോട് സിദ്ദിഖ് പ്രതികരിച്ചിട്ടില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എ.എം.എം.എയെ പ്രതിനിധീകരിച്ച് കെ.പി.എ.സി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു രേവതി വെളിപ്പെടുത്തല്‍ നടത്തിയത്. ഈ അഭിമുഖത്തിലാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ സിദ്ദിഖ് രൂക്ഷ പ്രതികരണം നടത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ഈ വീഡിയോ ആവര്‍ത്തിച്ച് കണ്ടതിന് ശേഷം എല്ലാം ലോകത്തോട് തുറന്ന് പറയാതിരിക്കാന്‍ എന്റെ മനസ് അനുവദിക്കുന്നില്ല. ഈ അഭിമുഖത്തിലുള്ള നടന്‍ സിദ്ദിഖ് 2016ല്‍ എന്നെ ലൈംഗീകാമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരം നിള തീയേറ്ററില്‍ വെച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം.

ആ സമയത്ത് 21 വയസ് മാത്രം പ്രായമുള്ള എനിക്കുണ്ടായ മാനസികാഘാതത്തെക്കുറിച്ച് ആലോചിക്കുക പോലും വയ്യ. സിദ്ദിഖിനൊരു മകളുണ്ടെന്നാണ് തോന്നുന്നത്. അവള്‍ അയാളുടെ കരങ്ങളില്‍ സുരക്ഷിതയാണോയെന്ന് പോലും ചിന്തിച്ച് പോവുകയാണ്. മിസ്റ്റര്‍ സിദ്ദിഖ്, നിങ്ങളുടെ മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?

നിങ്ങളെ പോലൊരാള്‍ക്ക് എങ്ങിനെയാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പോലെ ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് നേരെ വിരലുയര്‍ത്താന്‍ സാധിക്കുക? നിങ്ങളതിന് യോഗ്യനാണോയെന്ന് ചിന്തിക്ക്, ഉളുപ്പുണ്ടോ? മാന്യനെന്ന് സ്വയം വിശേഷിപ്പിച്ച് മുഖംമൂടി അണിഞ്ഞ് നടക്കുന്ന, സിനിമാ മേഖലയിലുള്ള ഇത്തരക്കാരെയോര്‍ത്ത് ലജ്ജിക്കുന്നു.

After watching this video again &again,i couldn't even able to resist myself anymore!!!This Actor Siddique tried to…

Posted by Revathy Sampath on Tuesday, May 21, 2019

DONT MISS