മാണി ബജറ്റ് അവതരിപ്പിച്ചു; സിന്ധു ജോയിക്ക് ഒരു പവൻ പോയതു തന്നെ

ബജറ്റ് അവതരിപ്പിക്കാൻ കെ.എം മാണിയെ വെല്ലുവിളിച്ച സിന്ധു ജോയിക്ക് ഒരു പവൻ പോയതു തന്നെ. നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ മാണി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു.
 | 

മാണി ബജറ്റ് അവതരിപ്പിച്ചു; സിന്ധു ജോയിക്ക് ഒരു പവൻ പോയതു തന്നെ

കൊച്ചി: ബജറ്റ് അവതരിപ്പിക്കാൻ കെ.എം മാണിയെ വെല്ലുവിളിച്ച സിന്ധു ജോയിക്ക് ഒരു പവൻ പോയതു തന്നെ. നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ മാണി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു. പറഞ്ഞ വാക്ക് പാലിക്കാൻ സിന്ധു ജോയി തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

എതിർപ്പുകൾ മറികടന്ന് ബജറ്റ് അവതരിപ്പിച്ചാൽ കെ.എം മാണിക്ക് ഒരു പവൻ നൽകുമെന്നായിരുന്നു സിന്ധു ജോയിയുടെ ഫേസ്ബുക്കിലൂടെയുള്ള പ്രഖ്യാപനം. ഒരു ഉശിരൻ സമരം കാണാൻ കണ്ണുകൾ കൊതിക്കുന്നുണ്ടെന്നും ഇന്നുണ്ടാകും, നാളെയുണ്ടാകും എന്നു കരുതി ദിവസങ്ങളായി കാത്തിരിക്കുകയാണെന്നും സിന്ധു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.