‘കൈതോലപ്പായ വിരിച്ച്’ എന്ന ഗാനമെഴുതിയ നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

നാടന്പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു.
 | 
‘കൈതോലപ്പായ വിരിച്ച്’ എന്ന ഗാനമെഴുതിയ നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. ഇദ്ദേഹത്തെ ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് അടുത്തിടെ ചികിത്സയിലായിരുന്നു. ‘കൈതോല പായ വിരിച്ച്’ എന്ന പ്രശസ്ത നാടന്‍പാട്ടിന്റെ രചയിതാവാണ്. ഇദ്ദേഹം രചിച്ച ‘പാലോം പാലം നല്ല നടപ്പാലം’ എന്ന ഗാനവും പ്രശസ്തമാണ്.

ഫ്‌ളവേഴ്‌സ് ടിവിയുടെ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയിലൂടെ അടുത്ത കാലത്താണ് കൈതോല പായ വിരിച്ച് എന്ന ഗാനം ജിതേഷ് ആണ് രചിച്ചതെന്ന വിവരം പുറത്തറിയുന്നത്. ഈ പരിപാടിയില്‍ ജിതേഷ് ആലപിച്ച ‘പാലോം പാലം നല്ല നടപ്പാലം’ പിന്നീട് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റും കോവിഡ് പരിശോധനയും നടത്തിയ ശേഷം പോസ്റ്റമോര്‍ട്ടത്തിന് അയക്കും.