മുസ്ലിം വിരുദ്ധ പരാമര്‍ശം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി വി ശിവന്‍കുട്ടി

മുസ്ലിം വിരുദ്ധ പരാമര്ശം നടത്തിയ ബി.ജെ.പി അധ്യക്ഷന് ശ്രീധരന് പിള്ളയ്ക്കെതിരെ സിപിഎം നേതാവ് വി ശിവന്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
 | 
മുസ്ലിം വിരുദ്ധ പരാമര്‍ശം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി വി ശിവന്‍കുട്ടി

കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ സിപിഎം നേതാവ് വി ശിവന്‍കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടംലഘനം നടത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവന. ഇത് മനപൂര്‍വ്വം നടത്തുന്നതാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാണിച്ചു.

ബാലാകോട്ട് വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തികളുടെ ജാതിയും മതവും ചിലര്‍ അന്വേഷിക്കുന്നുണ്ട്. തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കിയെത്തിയ സൈന്യത്തോട് അവിടെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാരാം യെച്ചൂരി തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം. എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

പിള്ളയുടെ പരാമര്‍ശം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ഉണ്ടായത്. മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ബി.ജെ.പി വര്‍ഗീയമായ പ്രസംഗങ്ങള്‍ നടത്തി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു.