നേമത്ത് അടുത്ത തവണ ജയിച്ചുവരുന്ന ആള്‍ക്ക് കൂടി നാണക്കേടുണ്ടാക്കരുത്! രാജഗോപാലിന് ശിവന്‍കുട്ടിയുടെ ട്രോള്‍

അടിസ്ഥാനമില്ലാത്ത ചോദ്യങ്ങള്ക്ക് 'മറുപടി'കള് വാങ്ങിക്കൂട്ടുന്ന ഒ.രാജഗോപാലിന് നേമം മുന് എംഎല്എ വി.ശിവന്കുട്ടിയുടെ ട്രോള്. സഭയിലെ വാക്കുകള് രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്. അടുത്ത തവണ നേമത്ത് ജയിച്ചു വരുന്ന ആളിന് കൂടി നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള് ഇനിയെങ്കിലും ചോദിക്കാതിരിക്കാന് താങ്കള് ശ്രമിക്കുമെന്ന് കരുതുന്നുവെന്ന് ശിവന്കുട്ടി ഫെയിസ്ബുക്ക് പോസ്റ്റില് പറയുന്നു.
 | 

നേമത്ത് അടുത്ത തവണ ജയിച്ചുവരുന്ന ആള്‍ക്ക് കൂടി നാണക്കേടുണ്ടാക്കരുത്! രാജഗോപാലിന് ശിവന്‍കുട്ടിയുടെ ട്രോള്‍

അടിസ്ഥാനമില്ലാത്ത ചോദ്യങ്ങള്‍ക്ക് ‘മറുപടി’കള്‍ വാങ്ങിക്കൂട്ടുന്ന ഒ.രാജഗോപാലിന് നേമം മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടിയുടെ ട്രോള്‍. സഭയിലെ വാക്കുകള്‍ രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്. അടുത്ത തവണ നേമത്ത് ജയിച്ചു വരുന്ന ആളിന് കൂടി നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇനിയെങ്കിലും ചോദിക്കാതിരിക്കാന്‍ താങ്കള്‍ ശ്രമിക്കുമെന്ന് കരുതുന്നുവെന്ന് ശിവന്‍കുട്ടി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഓരോ മണ്ഡലത്തിന്റെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞതിന് ശേഷം ആവശ്യമായ പ്രൊപ്പോസലുകള്‍ സര്‍ക്കാരിന് മുന്നില്‍ എത്തിക്കണം എന്നത് താങ്കളെ ഓര്‍മ്മിപ്പിക്കട്ടെയെന്നും അതാണ് ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടെയും ഉത്തരവാദിത്തമെന്നും ശിവന്‍കുട്ടി ഓര്‍മിപ്പിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നേമം നിയോജകമണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ എന്നായിരുന്നു രാജഗോപാല്‍ ഇന്ന് സഭയില്‍ ഉന്നയിച്ച ചോദ്യം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം നേമം മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ആയതിനാല്‍ പുതിയ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും മന്ത്രി എ.സി.മൊയിതീന്‍ മറുപടിയും നല്‍കി.

പോസ്റ്റ് കാണാം

ശ്രീ രാജഗോപാല്‍…!

സഭയിലെ വാക്കുകള്‍ രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്.അടുത്ത തവണ നേമത്ത് ജയിച്ചുവരുന്ന ആളിന് കൂടി നാണക്കേട് ഉണ്ടാകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇനിയെങ്കിലും ചോദിക്കാതിരിക്കാന്‍ താങ്കള്‍ ശ്രമിക്കുമെന്ന് കരുതുന്നു.

ഓരോ മണ്ഡലത്തിന്റെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞതിന് ശേഷം ആവശ്യമായ പ്രൊപ്പോസലുകള്‍ സര്‍ക്കാരിന് മുന്നില്‍ എത്തിക്കണം!എന്നത് താങ്കളെ ഓര്‍മ്മിപ്പിക്കട്ടെ.അതാണ് ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടെയും ഉത്തരവാദിത്തം.

കായിക പ്രവര്‍ത്തനങ്ങള്‍ക്കായി പുതുതായി നേമത്ത് ഈ സര്‍ക്കാരിനെക്കൊണ്ട് വിവിധ പദ്ധതികള്‍ നടത്തിയെടുക്കുക എന്നത് താങ്കളുടെ കടമയായിരുന്നു എന്ന് കൂടി വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ.!അത് ചെയ്യാതിരുന്നത് കൊണ്ടാണ് ചോദ്യത്തിന് ഇത്തരമൊരു മറുപടി കിട്ടിയത് എന്നത് മറന്ന്‌പോകരുത്!

താങ്കള്‍ക്ക് നേമത്തെ ജനങളോട് വിരോധമൊന്നുമില്ല എന്ന് കരുതുന്നു. വരുംനാളുകളിലെങ്കിലും ജനഹിതമറിഞ്ഞു പ്രവര്‍ത്തിക്കാനും ഇത്തരം കാര്യങ്ങളില്‍ ഇത്തിരിയെങ്കിലും ‘പരിചയമുള്ള’ ഒരാളിനോട് വിവരങ്ങള്‍ ആരാഞ്ഞതിനു ശേഷം വേണ്ട കൃത്യമായ ഇടപെടലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കട്ടെ!

പ്രതീക്ഷകള്‍ പ്രതീക്ഷകള്‍ ആയി നില്‍ക്കാതിരിക്കട്ടെ!

ശ്രീ രാജഗോപാൽ…!സഭയിലെ വാക്കുകൾ രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്.അടുത്ത തവണ നേമത്ത് ജയിച്ചുവരുന്ന ആളിന് കൂടി…

Posted by V Sivankutty on Monday, June 11, 2018