എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

എം.ശിവശങ്കര് കസ്റ്റംസ് കേസിലും അറസ്റ്റില്.
 | 
എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: എം.ശിവശങ്കര്‍ കസ്റ്റംസ് കേസിലും അറസ്റ്റില്‍. എറണാകുളം ജില്ലാ ജയിലില്‍ എത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയില്‍ കസ്റ്റംസ് അപേക്ഷ നല്‍കും. ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

സ്വപ്നയെ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറുമായി ബന്ധപ്പെടുത്തുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നുവെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് കസ്റ്റംസിന്റെ വാദം.

എന്നാല്‍ തെളിവ് എന്താണെന്ന് കസ്റ്റംസ് അറിയിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന് പങ്കാളിത്തമുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റും കോടതിയെ അറിയിച്ചത്. സ്വപ്നയെ ചോദ്യം ചെയ്തപ്പോള്‍ ഇത് സംബന്ധിച്ച് വിവരം ലഭിച്ചെന്നും തെളിവുകള്‍ ഉണ്ടെന്നും ഇഡി പറഞ്ഞെങ്കിലും കോടതിയില്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. കേസ് പ്രാഥമിക ഘട്ടത്തിലാണെന്ന വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.