എം.ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു

എം.ശിവശങ്കറിനെ സര്വീസില് നിന്ന് സസ്പെന്ഡ് ചെയ്തതായി മുഖ്യമന്ത്രി
 | 
എം.ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി. അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. ഓള്‍ ഇന്ത്യാ സര്‍വീസിന് നിരക്കാത്ത കാര്യങ്ങളുണ്ടായെന്നും അതിനാല്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം തുടരുകയാണ്. ഐടി വകുപ്പിലെ നിയമനങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.