എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം പിആര്എസ് ആശുപത്രിയില് ചികിത്സയില് കഴിഞ്ഞിരുന്ന എം.ശിവശങ്കറിനെ മെഡിക്കല് കോളേജിലേക്ക് മാറ്റി.
 | 
എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എം.ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. കടുത്ത പുറംവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. പിആര്‍എസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നട്ടെല്ലിന്റെ ഡിസ്‌കിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലെത്തിയ കസ്റ്റംസ് അദ്ദേഹത്തെ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. പരിശോധനയില്‍ ഇസിജിയില്‍ നേരിയ വ്യതിയാനം കണ്ടെത്തിയതോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അമിത രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അറിയിച്ചത്. പിന്നീട് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.