സ്വര്‍ണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ മൊഴിയെടുക്കും; നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണസംഘം

സ്വര്ണ്ണക്കടത്ത് കേസില് മുന് ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയെടുക്കും.
 | 
സ്വര്‍ണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ മൊഴിയെടുക്കും; നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണസംഘം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയെടുക്കും. ശിവശങ്കറിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. ഇന്ന് തന്നെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിരുമായി ശിവശങ്കറിന അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ച് ഗൂഢാലോചന നടന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.

ഹെതര്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും സന്ദീപിന്റെ വീട്ടില്‍ നിന്നും നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി പലയിടങ്ങളില്‍ വെച്ചും കണ്ടിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു. കേസില്‍ അറസ്റ്റിലായ സ്വപ്‌ന, സന്ദീപ് എന്നിവരെ ഇന്ന് കൊച്ചിയില്‍ എത്തിക്കും. പ്രതികളുമായി എന്‍ഐഎ സംഘം വാളയാര്‍ അതിര്‍ത്തി കടന്നു.

എന്‍ഐഎയും കസ്റ്റംസും ബംഗളൂരു പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്വപ്‌നയ്‌ക്കൊപ്പം ഭര്‍ത്താവും കുട്ടികളും ഉണ്ടായിരുന്നു. പ്രതികളെ കൊച്ചിയില്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.