തൃശൂരില്‍ ഒരു ദിവസത്തിനിടെ കാണാതായത് 6 പെണ്‍കുട്ടികളെ; തിരച്ചില്‍ തുടരുന്നു

തൃശൂരില് ഒരു ദിവസം കാണാതായാത് 6 പെണ്കുട്ടികളെ.
 | 
തൃശൂരില്‍ ഒരു ദിവസത്തിനിടെ കാണാതായത് 6 പെണ്‍കുട്ടികളെ; തിരച്ചില്‍ തുടരുന്നു

തൃശൂര്‍: തൃശൂരില്‍ ഒരു ദിവസം കാണാതായാത് 6 പെണ്‍കുട്ടികളെ. ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നാണ് ഇത്രയും പെണ്‍കുട്ടികളെ കാണാതായത്. കാണാതായവര്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളാണ്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അയ്യന്തോള്‍, വടക്കഞ്ചേരി, ചാലക്കുടി, മാള, പാവറട്ടി, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങളോ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പോലീസ് പുറത്തു വിട്ടിട്ടില്ല. ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വ്യത്യസ്ത സാഹചര്യങ്ങളിലാണ ഇവരെ കാണാതായിട്ടുള്ളത്. ചിലര്‍ കമിതാക്കള്‍ക്കൊപ്പം പോയെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.