വിദ്യാര്‍ത്ഥികളെ ഒന്നിച്ചിരുത്തിയതിന് അധ്യാപകനെ പുറത്താക്കി; പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

വിദ്യാര്ത്ഥികളെയും വിദ്യാര്ത്ഥിനികളെയും ഒന്നിച്ചിരുത്തിയതിന് അധ്യാപകനെ പുറത്താക്കിയ പ്രിന്സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത വിദ്യാര്ത്ഥികള കസ്റ്റഡിയിലെടുത്തു.
 | 
വിദ്യാര്‍ത്ഥികളെ ഒന്നിച്ചിരുത്തിയതിന് അധ്യാപകനെ പുറത്താക്കി; പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും ഒന്നിച്ചിരുത്തിയതിന് അധ്യാപകനെ പുറത്താക്കിയ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികള കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേളന്നൂര്‍ എസ്എന്‍ കോളേജില്‍ ഇന്നലെയായിരുന്നു സംഭവം. കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ഥികളെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഒന്നിച്ചിരുത്തി ക്ലാസ് എടുത്തതിന് ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ചറര്‍ മുഹമ്മദ് സാഹിലിനെയാണ് പുറത്താക്കിയത്.

അധ്യാപകനെ തിരിച്ചെടുക്കണം എന്ന ആവശ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ ഡോ. ദേവിപ്രിയയെ ഉപരോധിച്ചത്. എന്നാല്‍ അധ്യാപകനെ പുറത്താക്കിയ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്കില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ നിലപാട്. ഇന്നലെ രാവിലെ തുടങ്ങിയ ഉപരോധം വൈകുന്നേരം വരെ നീണ്ടതോടെയാണ് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

അധ്യാപകന് വിദ്യാര്‍ഥികളെ നിയന്തിക്കാന്‍ കഴിയാത്തതിനാലാണ് പിരിച്ചുവിട്ടതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. വനിതാ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞ സംഭവത്തില്‍ ഇതേ കോളേജിനെതിരെ നേരത്തേ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

Sn clg chelannur

Posted by AnAnthu Krishnan Sngc on Monday, January 13, 2020