സ്ത്രീകളുടെ വസ്ത്രമഴിച്ച് പരിശോധന: നാപ്കിൻ തപാലിൽ അയച്ച് പ്രതിഷേധം

വനിതാ ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനത്തിനെതിരെ ഓൺലൈൻ കൂട്ടായ്മകളുടെ പ്രതിഷേധം. അസ്മ റബ്ബർ പ്രൊഡക്ട്സ് എം.ഡിക്ക് തപാലിൽ നാപ്കിൻ അയച്ച് നൽകിക്കൊണ്ടുള്ള പ്രതിഷേധത്തിനാണ് ഓൺലൈൻ കൂട്ടായ്മകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധക്കുറിപ്പ് എഴുതിയ നാപ്കിനാണ് കമ്പനിയുടെ വിലാസത്തിൽ പ്രതിഷേധക്കാർ അയക്കുന്നത്.
 | 

സ്ത്രീകളുടെ വസ്ത്രമഴിച്ച് പരിശോധന: നാപ്കിൻ തപാലിൽ അയച്ച് പ്രതിഷേധം
കൊച്ചി:
വനിതാ ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനത്തിനെതിരെ ഓൺലൈൻ കൂട്ടായ്മകളുടെ പ്രതിഷേധം. അസ്മ റബ്ബർ പ്രൊഡക്ട്‌സ് എം.ഡിക്ക് തപാലിൽ നാപ്കിൻ അയച്ച് നൽകിക്കൊണ്ടുള്ള പ്രതിഷേധത്തിനാണ് ഓൺലൈൻ കൂട്ടായ്മകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധക്കുറിപ്പ് എഴുതിയ നാപ്കിനാണ് കമ്പനിയുടെ വിലാസത്തിൽ പ്രതിഷേധക്കാർ അയക്കുന്നത്.

അതേസമയം, സംഭവത്തിൽ സെസ് ഡവലപ്പ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയടക്കമുള്ളവരിൽ നിന്ന് രണ്ടംഗ അന്വേഷണ സംഘം മൊഴിയെടുക്കും.

സംഭവത്തിൽ സ്ഥാപന ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നാപ്കിൻ ബാത്ത്‌റൂമിൽ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തുന്നതിന് മൊത്തം സ്ത്രീ ജീവനക്കാരെയും വസ്ത്രമഴിച്ച് പരിശോധിച്ചത്. സൂപ്പർവൈസറുടെ നേതൃത്വത്തിലാണ് 45ഓളം ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയത്.

ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ് പരിശോധന നടത്തിയതെന്ന് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും സ്ഥാപനം നൽകിയിരുന്നില്ലെന്നും വെള്ളം കുടിക്കാനും മൂത്രമൊഴിക്കാൻ പോവാനും തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു.