വിധി ബലാല്‍സംഗം പോലെ, തടയാനായില്ലെങ്കില്‍ ആസ്വദിക്കുകയെന്ന് ഹൈബി ഈഡന്റെ ഭാര്യ; പോസ്റ്റില്‍ പ്രതിഷേധം

വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പോസ്റ്റില് ബലാല്സംഗ തമാശ എഴുതിയ എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്ഡയ്ക്കെതിരെ സോഷ്യല് മീഡിയ.
 | 
വിധി ബലാല്‍സംഗം പോലെ, തടയാനായില്ലെങ്കില്‍ ആസ്വദിക്കുകയെന്ന് ഹൈബി ഈഡന്റെ ഭാര്യ; പോസ്റ്റില്‍ പ്രതിഷേധം

കൊച്ചി: വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ബലാല്‍സംഗ തമാശ എഴുതിയ എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ. വിധി ബലാല്‍സംഗം പോലെയാണ്, എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക എന്നാണ് അന്ന ലിന്‍ഡ പോസ്റ്റില്‍ എഴുതിയത്. ഭര്‍ത്താവ് ഹൈബി ഈഡന്‍ ഐസ്‌ക്രീം കഴിക്കുന്നതിന്റെ വീഡിയോയ്ക്ക് ഒപ്പമാണ് അന്നയുടെ പോസ്റ്റ്. പോസ്റ്റില്‍ കമന്റായി റോസാപ്പൂ പങ്ക് വെച്ച സിന്ധു ജോയിക്കെതിരെയും സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു.

വിധി ബലാല്‍സംഗം പോലെ, തടയാനായില്ലെങ്കില്‍ ആസ്വദിക്കുകയെന്ന് ഹൈബി ഈഡന്റെ ഭാര്യ; പോസ്റ്റില്‍ പ്രതിഷേധം

റോമാ സാമ്രാജ്യം, നീറോ ചക്രവര്‍ത്തി എന്നിവയുമായി ബന്ധമുണ്ടോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ജനങ്ങള്‍ക്ക് പ്രാണവേദന, ജനപ്രതിനിധിക്ക് വീണവായന, ഇച്ചിരി ബോധം ഉള്ള കൂട്ടത്തിലാണെന്നാ വിചാരിച്ചത്, ഇനിയും ഇതുപോലുള്ള മികച്ച സംഗതികള്‍ പ്രതീക്ഷിക്കുന്നു, തുടങ്ങി കമന്റുകള്‍ നീളുന്നു. പ്രതിഷേധം ശക്തമാതോടെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

കൊച്ചി നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തില്‍ എറണാകുളം എംപിയായ ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. എറണാകുളം മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ഹൈബി രാജിവെച്ച ഒഴിവില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തെപ്പോലും മഴ ബാധിച്ചിരുന്നു.