മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ സോഷ്യല്‍ മീഡിയയുടെ ആഹ്വാനം; പോസ്റ്റുകള്‍ കാണാം

കനത്തു പെയ്യുന്ന കാലവര്ഷം ദുരിതം വിതയ്ക്കുമ്പോള് ദുരിതാശ്വാസത്തിന് സഹായം അഭ്യര്ത്ഥിച്ച് സോഷ്യല് മീഡിയയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള് നല്കാന് സോഷ്യല് മീഡിയയും ആഹ്വാനം ചെയ്യുകയാണ്. ഫെയിസ്ബുക്കില് സജീവമായിരിക്കുന്ന നിരവധി പേരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അടിയന്തര ഘട്ടമായതിനാല് ഫണ്ടിലേക്ക് സംഭാവനകള് ക്ഷണിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെയാണ് ഫെയിസ്ബുക്കില് ആദ്യ പോസ്റ്റ് ഇട്ടത്. പിന്നാലെ നിരവധി പേര് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
 | 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ സോഷ്യല്‍ മീഡിയയുടെ ആഹ്വാനം; പോസ്റ്റുകള്‍ കാണാം

കനത്തു പെയ്യുന്ന കാലവര്‍ഷം ദുരിതം വിതയ്ക്കുമ്പോള്‍ ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ സോഷ്യല്‍ മീഡിയയും ആഹ്വാനം ചെയ്യുകയാണ്. ഫെയിസ്ബുക്കില്‍ സജീവമായിരിക്കുന്ന നിരവധി പേരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അടിയന്തര ഘട്ടമായതിനാല്‍ ഫണ്ടിലേക്ക് സംഭാവനകള്‍ ക്ഷണിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെയാണ് ഫെയിസ്ബുക്കില്‍ ആദ്യ പോസ്റ്റ് ഇട്ടത്. പിന്നാലെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

നിധിയിലേക്ക് സംഭാവന നല്‍കുന്നത് ഒരു ചലഞ്ചായി അവതരിപ്പിച്ചിരിക്കുകയാണ് ഷിനോയ് ചന്ദ്രന്‍

ചലഞ്ച് ഏറ്റെടുക്കുന്നു Joby Thomas..ഒത്തിരി ചലഞ്ചുകൾ നമ്മൾ കണ്ടു ,ഞാൻ ആദ്യമായി നിങ്ങളെ ഒരു ചലഞ്ചിന്‌ ക്ഷണിക്കുന്നു…

Posted by ഷിനോയ് ചന്ദ്രൻ on Friday, August 10, 2018

ചലഞ്ച് ഏറ്റെടുത്തു കൊണ്ട് സംഭാവന നല്‍കിയതായും മറ്റുള്ളവരെ ക്ഷണിക്കുന്നതായും കിരണ്‍ തോമസ് പറയുന്നു

അഭൂതപൂർവ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്)…

Posted by Kiran Thomas on Friday, August 10, 2018

ഇരിട്ടിയില്‍ ദുരിതബാധിതര്‍ക്ക് തന്റെ കയ്യിലുണ്ടായിരുന്ന പുതപ്പുകള്‍ സംഭാവന ചെയ്ത പുതപ്പു കച്ചവടക്കാരനായ മധ്യപ്രദേശ് സ്വദേശി വിഷ്ണുവിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്‍ സുജിത്ത് ചന്ദ്രന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുന്നത്.

നഖങ്ങളിൽ സിമൻറ് കറയുള്ള ഈ ചെറുപ്പക്കാരൻ ഒരു ബസ് യാത്രക്കിടെ എൻറെയും നിങ്ങളുടെയും അരികിൽ വന്നിരുന്നിട്ടുണ്ട്, നമ്മളവൻറെ…

Posted by Sujith Chandran on Friday, August 10, 2018

ദുരന്തമുണ്ടാകുമ്പോള്‍ ഓരോരുത്തരും ഓരോ തുരുത്തായി ഞാന്‍ അത് ചെയ്തു, ഇത് ചെയ്തു എന്ന് പറയുന്നതിന് പകരം സര്‍ക്കാരിനെ സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടതെന്ന് സുനിത ദേവദാസ് പറയുന്നു.

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എന്നെ എന്നും അസ്വസ്ഥതപ്പെടുത്തുന്ന ഒരു കാര്യമാണ് ഉടൻ ആളുകൾ ചാടിയിറങ്ങി പൈസ പിരിക്കുന്നത്….

Posted by Sunitha Devadas on Friday, August 10, 2018

മനുഷ്യജീവനും വീടുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും റോഡുകള്‍ക്കും ഭീമമായ നഷ്ടമാണ് കുറച്ചു ദിവസങ്ങള്‍ക്കകമുണ്ടായത്. ദുരന്തം നേരിടാന്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യര്‍ത്ഥനയുമില്ലാതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് പറയുന്നു

#KeralaWaters #Flood #ReliefMaterialsദുരിതബാധിതരുടെ ഒപ്പം നിൽക്കേണ്ടതുണ്ട് .ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള…

Posted by Saneesh Elayadath on Friday, August 10, 2018