സ്ത്രീവിരുദ്ധ പരാമര്‍ശം; മന്ത്രി മണിക്കെതിരെ സോഷ്യല്‍ മീഡിയ; പോസ്റ്റുകള്‍ കാണാം

മൂന്നാറിലെ സത്രീത്തൊഴിലാളികളുടെ സംഘടനയ്ക്കു നേരെ അധിക്ഷേപ പരാമര്ശം നടത്തിയ മന്ത്രി എം.എം.മണിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. പൊമ്പളൈ ഒരുമയുടെ നേതൃത്വത്തില് മൂന്നാറില് സത്രീകള് പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം വനിതാ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സോഷ്യല് മീഡിയയിലും മണിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
 | 

സ്ത്രീവിരുദ്ധ പരാമര്‍ശം; മന്ത്രി മണിക്കെതിരെ സോഷ്യല്‍ മീഡിയ; പോസ്റ്റുകള്‍ കാണാം

കൊച്ചി: മൂന്നാറിലെ സത്രീത്തൊഴിലാളികളുടെ സംഘടനയ്ക്കു നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. പൊമ്പളൈ ഒരുമയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം വനിതാ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും മണിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

സ്ത്രീത്വത്തിനു അപമാനകരമായ പരാമര്‍ശം ഫോണില്‍ രഹസ്യമായി നടത്തിയ ഒരാളെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പുറത്താക്കിയിട്ട് മാസമൊന്നു കഴിഞ്ഞില്ല. അടിസ്ഥാന തൊഴില്‍ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളെ ലൈംഗികച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ പരസ്യമായി അപമാനിച്ച മന്ത്രി മണിയോട് അതേ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമോ? അതോ മുന്നണിയില്‍ ഇരട്ടത്താപ്പാണോ? എന്ന ചോദ്യമാണ് ഹരീഷ് വാസുദേവന്‍ ഉന്നയിക്കുന്നത്.

എംഎം മണി കറുത്തിട്ടാണ്, ഗ്രാമീണനാണ്, ഔപചാരിക വിദ്യാഭ്യാസം കുറവുള്ളയാളാണ്, തൊഴിലാളി പശ്ചാത്തലമുള്ളയാളാണ്. അതൊക്കെപ്പറഞ്ഞും സൂചിപ്പിച്ചും കൊണ്ടുള്ള വരേണ്യമനസ്‌ക്കരുടെ ഭാഗത്തുനിന്നുള്ള അവഹേളനങ്ങളോട് ശക്തമായ വിയോജിപ്പുണ്ട്. എന്നാല്‍ ഇപ്പോള്‍ മന്ത്രി മണി പറഞ്ഞുകൊണ്ടിരിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ഇതൊന്നും ഒരു ന്യായീകരണമാവുന്നില്ലെന്നായിരുന്ന വി.ടി.ബല്‍റാമിന്റെ പോസ്റ്റ്.

ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന മന്ത്രിയേക്കുറിച്ച് നാണക്കേട് തോന്നുന്നുവെന്ന് ബിജിബാല്‍ കുറിക്കുന്നു