ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; അനില്‍ രാധാകൃഷണ്ന്‍ മേനോനെതിരെ സോഷ്യല്‍ മീഡിയ

നടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില് രാധാകൃഷ്ണന് മേനോനും പാലക്കാട് മെഡിക്കല് കോളേജ് പ്രിന്സിപ്പലും അപമാനിച്ച സംഭവത്തില് പ്രതിഷേധം ഇരമ്പുന്നു.
 | 
ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; അനില്‍ രാധാകൃഷണ്ന്‍ മേനോനെതിരെ സോഷ്യല്‍ മീഡിയ

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ ഫെയിസ്ബുക്ക് പേജില്‍ നിരവധി പേരാണ് പ്രതിഷേധ കമന്റുകളുമായെത്തിയത്. പ്രതിഷേധങ്ങള്‍ തെറിവിളിയായും മാറിയിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിനീഷിനെ പിന്തുണച്ച് പ്രതികരണവുമായി എത്തിയിട്ടുണ്ട്.

ബിനീഷ് തൊണ്ടയിടറി പറഞ്ഞത് ഈ രാവണപ്രഭുക്കന്‍മാര്‍ക്ക് എത്ര ശ്രമിച്ചാലും പറയാന്‍ നാവ് വഴങ്ങില്ലെന്ന് നടി സജിത മഠത്തില്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. മനക്കരുത്തുമായി നിങ്ങള്‍ സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെ സ്വപ്നത്തില്‍ പോലും സാധ്യവുമല്ല! നിങ്ങള്‍ പറയുന്നത് കേട്ട് കുട്ടികള്‍ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നത് അവരുടെ ഹൃദയത്തില്‍ നിന്നാണ്. അത് ഫാനരന്മാരുടെ അലമ്പലല്ല! ഇറങ്ങി പോയവര്‍ ഇറങ്ങേണ്ടവര്‍ തന്നെയാണ്. പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങള്‍ ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നുവെന്ന് സജിത പറയുന്നു.

ബിനീഷ്,തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല! മനക്കരുത്തുമായി നിങ്ങൾ…

Posted by Sajitha Madathil on Thursday, October 31, 2019

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പരിപാടിക്ക് അതിഥിയായി ക്ഷണിക്കപ്പെട്ട് എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനോട് അപമര്യാദയായി പെരുമാറിയ പ്രിന്‍സിപ്പളും കോളേജ് യൂണിയന്‍ ചെയര്‍മാനും ചെരുപ്പു കൊണ്ടുള്ള അടിയാണ് ശിക്ഷ വേണ്ടതെന്ന് ചലച്ചിത്ര നിരൂപകന്‍ വി.കെ.ജോസഫ് എഴുതുന്നു

അനില്‍ രാധാകൃഷ്ണ മേനോനോ? അതാരാ ഇത്ര വലിയ പ്രമാണി സംവിധായകന്‍? ഒററപ്പാലത്തെ ഒരു വേദിയില്‍ എനിക്കും അമുദനുമൊപ്പം ഉണ്ടായിരുന്ന ആളു തന്നെയാണോ ഈ മേനോന്‍ എന്ന് ഒററപ്പാലത്തുകാര്‍ പറഞ്ഞാല്‍ നല്ലത്. അയാളുടെ വര്‍ത്തമാനം കേട്ട് പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പരിപാടിക്ക് അതിഥിയായി ക്ഷണിക്കപ്പെട്ട് എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനോട് അപമര്യാദയായി പെരുമാറിയ പ്രിന്‍സിപ്പളും കോളേജ് യൂണിയന്‍ ചെയര്‍മാനും ചെരുപ്പു കൊണ്ടുള്ള അടിയാണ് ശിക്ഷ വേണ്ടത്. മേനോന്റെ നിര്‍ദ്ദേശ പ്രകാരം ബിനീഷിന്റെ മുറിയിലെത്തി പരിപാടിക്ക് പങ്കെടുക്കാതെ മടങ്ങണമെന്ന് പറയാനുള്ള അവരുടെ അഹന്ത ശിക്ഷാര്‍ഹമാണ്. പക്ഷേ പരിപാടിയുടെ വേദിയിലെത്തി തറയിലിരുന്ന് തനിക്ക് പറയാനുള്ളത് പറഞ്ഞ് കരഞ്ഞു കൊണ്ടിറങ്ങിപ്പോയ ബിനീഷിന്റെ ആത്മാഭിമാനത്തിനും ഏറ്റ മുറിവിനും ഒപ്പമാണ് കേരളമെന്ന് ജോസഫ് പറയുന്നു

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനുമൊത്ത് വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതിനെത്തുടര്‍ന്ന് ബിനീഷ് ബാസ്റ്റിനെ മാറ്റി നിര്‍ത്താന്‍ പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമായതോടെ ബിനീഷ് വേദിയില്‍ കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായാണ് ബിനീഷ് ബാസ്റ്റിനെ ക്ഷണിച്ചിരുന്നത്. മാഗസിന്‍ റിലീസിന് എത്തിയ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ പ്രിന്‍സിപ്പലും യൂണിയന്‍ ഭാരവാഹികളും ബിനീഷ് താമസിച്ചിരുന്ന ഹോട്ടലിലെത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അറിയിച്ചു.

ബിനീഷ് കാരണം തിരക്കിയപ്പോഴാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ ഭീഷണിയെക്കുറിച്ച് അറിഞ്ഞത്. ഇതോടെയാണ് ബിനീഷ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

സംഭവത്തില്‍ നിരവധി പേര്‍ ബിനീഷിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

പോസ്റ്റുകള്‍ കാണാം

ന്താല്ലേ…ആദ്യത്തെ ആൾക്ക് ഇരുപതിനായിരം ഫോളോവേഴ്സ്.രണ്ടാമത്തേ ആൾക്ക് രണ്ട് ലക്ഷം.ചാൻസ് ചോദിച്ച് പ്രൊഫഷണലായ നമ്മടെ…

Posted by Sreejith Opyilkavu on Thursday, October 31, 2019

ബിനീഷ്‌ ബാസ്റ്റ്യന്റെ കൂടെ വേദി പങ്കിടില്ലാന്നു പറഞ്ഞ ദേശീയ അവാർഡ്‌ വിന്നർ ആരാണെന്നറിയാൻ ഗൂഗിൾ സേർച്ച്‌…

Posted by AjAs LAtheef on Thursday, October 31, 2019