ശിവശങ്കരന് നല്‍കിയ അതേ നീതി അനില്‍ നമ്പ്യാര്‍ക്കും നല്‍കണം; ‘എത്തിക്കല്‍’ ജേര്‍ണലിസം ഇല്ലേയെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം സ്വര്ണ്ണക്കടത്ത് കേസില് സ്വപ്നയ്ക്കും ശിവശങ്കറിനും പിന്നാലെ പാഞ്ഞ മാധ്യമങ്ങള് അനില് നമ്പ്യാരുടെ പിന്നാലെ പോകാത്തത് എന്തുകൊണ്ടെന്ന് സോഷ്യല് മീഡിയ.
 | 
ശിവശങ്കരന് നല്‍കിയ അതേ നീതി അനില്‍ നമ്പ്യാര്‍ക്കും നല്‍കണം; ‘എത്തിക്കല്‍’ ജേര്‍ണലിസം ഇല്ലേയെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നയ്ക്കും ശിവശങ്കറിനും പിന്നാലെ പാഞ്ഞ മാധ്യമങ്ങള്‍ അനില്‍ നമ്പ്യാരുടെ പിന്നാലെ പോകാത്തത് എന്തുകൊണ്ടെന്ന് സോഷ്യല്‍ മീഡിയ. ബംഗളൂരുവില്‍ നിന്ന് കൊച്ചി വരെ സ്വപ്‌നയെയും സന്ദീപ് നായരെയും എത്തിച്ച ‘എത്തിക്കല്‍’ ജേര്‍ണലിസത്തെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. പിന്നീട് കൊച്ചിയില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ വാഹനത്തിന് പിന്നാലെയും മാധ്യമവാഹനങ്ങള്‍ പാഞ്ഞിരുന്നു.

അതേ കേസില്‍ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ മാധ്യമങ്ങള്‍ പിന്തുടരുന്നില്ലേ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. വാര്‍ത്താ ചാനലുകള്‍ ഈ സുവര്‍ണ്ണാവസരം നഷ്ടമാക്കരുതെന്ന് മാധ്യമപ്രവര്‍ത്തകനായ ലീന്‍ ജെസ്മസ് ഫെയിസ്ബുക്കില്‍ കുറിക്കുന്നു.

കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ക്ക് മുന്‍പില്‍ അപൂര്‍വമായൊരു അവസരം വീണു കിട്ടുകയാണ്. തകര്‍ന്നുടഞ്ഞു കിടക്കുന്ന ഇമേജ് തിരികെ പിടിക്കാനുള്ള സുവര്‍ണ്ണാവസരം ശിവശങ്കരന് നല്‍കിയ അതേ നീതി അനില്‍ നമ്പ്യാര്‍ക്കും നല്‍കണം..ചോദ്യം ചെയ്യലിന് പുറപ്പെടാന്‍ നിക്കറിടുമ്പോള്‍ ജനലിന് പിന്നില്‍ ക്യാമറ വേണം..സ്വപ്നയെ പിന്തുടര്‍ന്ന അതേ ഡ്രൈവറെ മനോരമ ചാനല്‍ ഡ്യൂട്ടിക്കിടണം..പ്രധാന കവലകളില്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവേശത്തിന്റെ പുലിക്കളി ഒരുക്കണം..’ചരിത്രത്തില്‍ ആദ്യമായി ചാനല്‍ മേധാവി കള്ളക്കടത്ത് കേസില്‍’ ‘മണിക്കൂറുകള്‍ പിന്നിട്ട ചോദ്യം ചെയ്യല്‍’ ‘അറസ്റ്റ് ഉണ്ടായേക്കാം’ ‘എല്ലാം തുറന്ന് പറഞ്ഞ് നമ്പ്യാര്‍’….ഇത്തരം ബ്രേക്കിംഗ് കാര്‍ഡുകള്‍ ഇടതടവില്ലാതെ ഉണ്ടാകണം എന്ന് ലീന്‍ കുറിക്കുന്നു.

വാർത്താ ചാനലുകൾ ഈ സുവർണ്ണാവസരം നഷ്ടമാക്കരുത്

2002 ആഗസ്റ്റ് മാസത്തിലാണ് കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ കറുത്ത ഏടായ…

Posted by Leen Jesmas on Wednesday, August 26, 2020

 

ഇന്നല്ലേ അനില്‍ നമ്പ്യാരെ കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്? അദ്ദേഹം കൊച്ചിയില്‍ എത്തിയോ? തിരുവനന്തപുരത്ത് നിന്ന് എപ്പോള്‍ പുറപ്പെട്ടു? ഏത് കാറില്‍? രാവിലെ എവിടുന്നാണ് പുട്ടും കടലയും കഴിച്ചത്? ഇന്ന് ‘എത്തിക്കല്‍’ ജേര്‍ണലിസം ഒന്നും ഇല്ലേ? നിങ്ങേ എത്തിച്ചില്ലെങ്കില്‍ അങ്ങേര് വെണ്ടുരുത്തി പാലത്തിന്റെ മോളീന്ന് ചാടിയാലോ? അയാളുടെ കാര്യത്തില്‍ ആര്‍ക്കും വേവലാതി ഇല്ലേ? എന്ന് ഷാഹിന നഫീസ കുറിച്ചു.

ഇന്നല്ലേ അനിൽ നമ്പ്യാരെ കൊച്ചിയിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്? അദ്ദേഹം കൊച്ചിയിൽ എത്തിയോ ? തിരുവനന്തപുരത്ത് നിന്ന്…

Posted by Shahina Nafeesa on Wednesday, August 26, 2020

പാലക്കാടന്‍ ഷൂമാക്കര്‍ ഒരു ദിവസത്തേക്ക് ലീവെടുത്തതിനാല്‍ ഇന്ന് ‘എത്തിക്കല്‍’ ജേണലിസം ഉണ്ടാവുന്നതല്ല, ആവശ്യക്കാര്‍ സ്വയം കാറോടിച്ചു എത്തേണ്ടതാണ് എന്ന് പറയാന്‍ പറഞ്ഞു എന്നാണ് കെ.ജെ.ജേക്കബ് കുറിച്ചത്.

പാലക്കാടൻ ഷൂമാക്കർ ഒരു ദിവസത്തേക്ക് ലീവെടുത്തതിനാൽ ഇന്ന് ‘എത്തിക്കൽ’ ജേണലിസം ഉണ്ടാവുന്നതല്ല, ആവശ്യക്കാർ സ്വയം കാറോടിച്ചു എത്തേണ്ടതാണ് എന്ന് പറയാൻ പറഞ്ഞു.

Posted by KJ Jacob on Wednesday, August 26, 2020