ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ചെന്ന് പോലീസ്; ഐ.എ.എസുകാര്‍ക്ക് ബാധകമാണോയെന്ന് ജനങ്ങള്‍!

കൊച്ചി: ട്രാഫിക് നിയമ ലംഘനങ്ങള്ക്ക് പിഴ വര്ദ്ധിപ്പിച്ചതായി വ്യക്തമാക്കുന്ന കേരളാപോലീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റില് പൊങ്കാലിയിട്ട് സോഷ്യല് മീഡിയ. മാധ്യമപ്രവര്ത്തകനായ കെ.എം ബഷീര് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയാണ് പൊങ്കാല നടക്കുന്നത്. ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള് ഐ.എ.എസ് ഉദ്യോഗസ്ഥര്ക്ക് ബാധകമാണോയെന്നാണ് പ്രധാന ചോദ്യം. നേരത്തെ കെ.എം ബഷീറിന്റെ മരണം അന്വേഷിക്കുന്നതില് പോലീസ് വീഴ്ച്ച വരുത്തിയതായി കോടതി നിരീക്ഷിച്ചിരുന്നു. കേസില് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യ പരിശോധന വൈകിപ്പിക്കുന്നത് വഴി പോലീസ് കൃത്യവിലോപം നടത്തിയെന്നാണ് സോഷ്യല്
 | 
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ചെന്ന് പോലീസ്; ഐ.എ.എസുകാര്‍ക്ക് ബാധകമാണോയെന്ന് ജനങ്ങള്‍!

കൊച്ചി: ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ചതായി വ്യക്തമാക്കുന്ന കേരളാപോലീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പൊങ്കാലിയിട്ട് സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയാണ് പൊങ്കാല നടക്കുന്നത്. ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ബാധകമാണോയെന്നാണ് പ്രധാന ചോദ്യം. നേരത്തെ കെ.എം ബഷീറിന്റെ മരണം അന്വേഷിക്കുന്നതില്‍ പോലീസ് വീഴ്ച്ച വരുത്തിയതായി കോടതി നിരീക്ഷിച്ചിരുന്നു.

കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യ പരിശോധന വൈകിപ്പിക്കുന്നത് വഴി പോലീസ് കൃത്യവിലോപം നടത്തിയെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. മദ്യപിച്ചാണ് ശ്രീറാം വാഹനമോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ടായിട്ടും ഇക്കാര്യം തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെ ശ്രീറാമിന് ജാമ്യം ലഭിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

സാധരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലീസ് കഴിയുന്നില്ലെന്നും ശ്രീറാമിനെപ്പോലുള്ള പ്രമുഖര്‍ക്ക് സഹായം ചെയ്യാനാണ് പോലീസ് ശ്രമിച്ചതെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ സാധാരണക്കാരന്റെ പോക്കറ്റ് ഊറ്റുമ്പോള്‍ വിവിഐപികള്‍ക്ക് ഇതൊന്നും ബാധകമല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.