അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം

മതസ്പര്ദ്ധയുണ്ടാക്കുന്ന വിധത്തില് പ്രസംഗവും ഹിന്ദു ഐക്യവേദി നേതാക്കള് നടത്തിയതായാണ് സൂചന.
 | 
അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം

കൊച്ചി: മലപ്പുറം വളാഞ്ചേരി സി.കെ പാറ ശ്രീ ധര്‍മശാസ്താ ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ സംഘപരിവാറിനെതിരെ ട്രോള്‍ വര്‍ഷം. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് സംശയിക്കുന്ന വടക്കുംപുറം സ്വദേശി രാമകൃഷ്ണനെ വളാഞ്ചേരി സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. അറസ്റ്റിലായത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന വ്യക്തിയുടെ സഹോദരനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ട്രോളുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മലപ്പുറം വളാഞ്ചേരിയില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതിനായി സംഘപരിവാര്‍ ശ്രമിക്കുന്നതായി നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. പിന്നാലെയാണ് അയ്യപ്പ ക്ഷേത്രം അക്രമിക്കപ്പെടുന്നത്. സംഘപരിവാറാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആഗസ്റ്റ് 27ന് രാത്രിയായിരുന്നു സി.കെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം നടന്നത്.

നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും അക്രമികള്‍ തകര്‍ത്തു. മനുഷ്യവിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഈ വിവരം പുറത്തു വന്നതിന് ശേഷം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രകടനവും പ്രതിഷേധവും നടന്നു. മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗവും ഹിന്ദു ഐക്യവേദി നേതാക്കള്‍ നടത്തിയതായാണ് സൂചന. അറസ്റ്റിന് ശേഷം ഹിന്ദു ഐക്യവേദിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ട്രോളുകള്‍ കാണാം.

അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം അയ്യപ്പ ക്ഷേത്രത്തില്‍ മനുഷ്യവിസര്‍ജ്യം എറിഞ്ഞ സംഭവം; സംഘപരിവാറിനെതിരെ ട്രോള്‍ പ്രളയം