സോളാർ വിവാദം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം പരിശോധിക്കും

സോളാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പരിശോധിക്കുമെന്ന് ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ, സരിതാ നായർക്ക് ഉന്നതരുമായുള്ള ബന്ധം എന്നിവയാണ് കമ്മീഷൻ പരിശോധിക്കുക.
 | 
സോളാർ വിവാദം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം പരിശോധിക്കും

 

കൊച്ചി: സോളാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പരിശോധിക്കുമെന്ന് ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ, സരിതാ നായർക്ക് ഉന്നതരുമായുള്ള ബന്ധം എന്നിവയാണ് കമ്മീഷൻ പരിശോധിക്കുക.

മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഫോൺ രേഖകളുൾപ്പെടെയുള്ളവയും കേസിൽ കക്ഷിചേർന്ന ആറുപേർ സമർപ്പിച്ച രേഖകളും കമ്മീഷൻ വിശദമായി പരിശോധിക്കും. സോളാർ കേസിൽ ഉയർന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ചരേഖകൾ അന്വേഷണ കമ്മിഷൻ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.