സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

മുതിര്ന്ന സിപിഎം നേതാവായ എം.എം.ലോറന്സിന്റെ മകന് ബിജെപിയില്.
 | 
സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവായ എം.എം.ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍. അഡ്വ.ഏബ്രഹാം ലോറന്‍സ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്ത ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയില്‍ നിന്ന് ഓണ്‍ലൈനിലൂടെ ഏബ്രഹാം ലോറന്‍സ് അംഗത്വം സ്വീകരിക്കും. ബിനീഷ് കോടിയേരി വിഷയത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നാണ് ഏബ്രഹാം ലോറന്‍സ് പറഞ്ഞത്.

താന്‍ സിപിഎം അംഗമായിരുന്നു. പാര്‍ട്ടി അതിന്റെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണെന്നും ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് അംഗത്വം എടുക്കാന്‍ തീരുമാനിച്ചതെന്നും മാധ്യമങ്ങളോട് ഏബ്രഹാം ലോറന്‍സ് പറഞ്ഞു.

ബിജെപിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും ഏബ്രഹാം കൂട്ടിച്ചേര്‍ത്തു. എം.എം.ലോറന്‍സിന്റെ മകളുടെ മകന്‍ മിലന്‍ ജോസഫ് നേരത്തേ ആര്‍എസ്എസില്‍ ചേര്‍ന്നിരുന്നു.