ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം തകര്‍ന്നു; പരസ്പരം കുറ്റപ്പെടുത്തി നേതാക്കള്‍

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപിയെ പരാജയപ്പെടുത്താന് ശത്രുത മറന്ന് ഒരുമിച്ച സമാജ വാദി പാര്ട്ടിയും ബിഎസ്പിയും പിരിയുന്നു. സഖ്യം ഇല്ലാതായെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ബിജെപിയെ തോല്പിക്കാന് സമാജ് വാദി പാര്ട്ടിയുമായുള്ള സഖ്യം പോരെന്നും അവര് പറഞ്ഞു. വര്ഷങ്ങളോളം നീണ്ട കടുത്ത ശത്രുത വിട്ട് ബിജെപിക്കെതിരെ എസ്പിയും ബിഎസ്പിയും മഹാഗട്ബന്ധന് രൂപീകരിച്ചപ്പോള് ശക്തികേന്ദ്രമായ ഉത്തര് പ്രദേശില് ക്ഷീണമുണ്ടാകുമെന്നായിരുന്നു ബിജെപി പോലും കരുതിയിരുന്നത്. എന്നാല് കനത്ത തിരിച്ചടിയാണ് ഇവര്ക്ക് തെരഞ്ഞെടുപ്പിലുണ്ടായത്. പരാജയത്തിനു ശേഷം അഖിലേഷ് തന്നെ വിളിച്ചിട്ടു
 | 
ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം തകര്‍ന്നു; പരസ്പരം കുറ്റപ്പെടുത്തി നേതാക്കള്‍

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശത്രുത മറന്ന് ഒരുമിച്ച സമാജ വാദി പാര്‍ട്ടിയും ബിഎസ്പിയും പിരിയുന്നു. സഖ്യം ഇല്ലാതായെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ബിജെപിയെ തോല്‍പിക്കാന്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം പോരെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങളോളം നീണ്ട കടുത്ത ശത്രുത വിട്ട് ബിജെപിക്കെതിരെ എസ്പിയും ബിഎസ്പിയും മഹാഗട്ബന്ധന്‍ രൂപീകരിച്ചപ്പോള്‍ ശക്തികേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ക്ഷീണമുണ്ടാകുമെന്നായിരുന്നു ബിജെപി പോലും കരുതിയിരുന്നത്. എന്നാല്‍ കനത്ത തിരിച്ചടിയാണ് ഇവര്‍ക്ക് തെരഞ്ഞെടുപ്പിലുണ്ടായത്. പരാജയത്തിനു ശേഷം അഖിലേഷ് തന്നെ വിളിച്ചിട്ടു പോലുമില്ലെന്ന് മായാവതി പറയുന്നു.

ബിഎസ്പി തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രകടനം അവലോകനം ചെയ്യുന്നതിനായി വിളിച്ച മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് മായാവതി ഇക്കാര്യങ്ങള്‍ അറിയിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം ഇരു പാര്‍ട്ടികളും തമ്മിലുള്ള സൗഹൃദത്തില്‍ ഉലച്ചിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം മായാവതിയെ വിളിക്കണമെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര ആവശ്യപ്പെട്ടെങ്കിലും അഖിലേഷ് വിസമ്മതിച്ചു. അതേസമയം അഖിലേഷിന്റെ ഭാര്യയായ ഡിംപിള്‍ യാദവിന്റെയും ധര്‍മേന്ദ്ര യാദവിന്റെയും പരാജയത്തിലുള്ള ദുഃഖം പങ്കുവെയ്ക്കാന്‍ അഖിലേഷിനെ വിളിച്ചിരുന്നുവെന്ന് മായാവതി പറഞ്ഞിരുന്നു. സ്വന്തം ഭാര്യയുടെ വിജയം ഉറപ്പാക്കാന്‍ പോലും അഖിലേഷിന് കഴിഞ്ഞില്ലെന്നാണ് മായാവതി കുറ്റപ്പെടുത്തിയത്.

ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു ശേഷമുള്ള എസ്പിയുടെ സമീപനമാണ് പുതിയ തീരുമാനമെടുക്കാന്‍ ബിഎസ്പിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അതേസമയം പ്രധാനമന്ത്രിയാകണമെന്ന സ്വപ്നം തകര്‍ന്നതിനാലാണ് മായാവതി മഹാസഖ്യം ഉപേക്ഷിച്ചു പോകുന്നതെന്ന് ഡിംപിള്‍ യാദവ് പറഞ്ഞു. പ്രധാനമന്ത്രിയാക്കാന്‍ സഹായിക്കുന്ന പാര്‍ട്ടിക്കൊപ്പം മാത്രമേ മായാവതി നില്‍ക്കുകയുള്ളൂവെന്നും ഡിംപിള്‍ ട്വീറ്റ് ചെയ്തു.