പേജ് ഹാക്ക് ചെയ്യപ്പെട്ടു; ‘എന്നെ അഭിനന്ദിച്ച് ഞാന്‍ തന്നെ ഇട്ട കമന്റ്’ അറിവോടെയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

ഫെയിസ്ബുക്ക് പോസ്റ്റില് സ്വയം അഭിനന്ദിക്കുന്ന കമന്റ് പ്രത്യക്ഷപ്പെട്ടത് തന്റെ അറിവോടെയല്ലെന്ന് സ്പീക്കര് പി.ശ്രീരാമകൃഷ്ണന്.
 | 
പേജ് ഹാക്ക് ചെയ്യപ്പെട്ടു; ‘എന്നെ അഭിനന്ദിച്ച് ഞാന്‍ തന്നെ ഇട്ട കമന്റ്’ അറിവോടെയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

ഫെയിസ്ബുക്ക് പോസ്റ്റില്‍ സ്വയം അഭിനന്ദിക്കുന്ന കമന്റ് പ്രത്യക്ഷപ്പെട്ടത് തന്റെ അറിവോടെയല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പൊന്നാനിയില്‍ അഴിമുഖത്തിന് കുറുകെ തൂക്കുപാലം നിര്‍മിക്കാനുള്ള പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചുവെന്ന് അറിയിക്കുന്ന പോസ്റ്റില്‍ സ്വന്തം പേരിലുള്ള അഭിനന്ദന പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തിലാണ് വിശദീകരണം. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഇതു സംബന്ധിച്ച് ഫെയിസ്ബുക്കില്‍ നിന്ന് ലഭിച്ച നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് സ്പീക്കര്‍ വിശദീകരിക്കുന്നു.

സ്പീക്കറുടെ വേരിഫൈഡ് പേജില്‍ നിന്നുതന്നെയാണ് പോസ്റ്റിന് കീഴില്‍ കമന്റ് എത്തിയത്. ”കേരളത്തിലെ മനുഷ്യനിര്‍മിത അദ്ഭുതമായി പൊന്നാനി പാലം മാറും. എസ്ആര്‍കെയുടെ വികസന മാജിക്. അഭിനന്ദനങ്ങള്‍, പ്രൗഡ് ഓഫ് യു” എന്നായിരുന്നു കമന്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയും സ്പീക്കര്‍ക്ക് എതിരെ ട്രോളുകള്‍ നിരക്കുകയും ചെയ്തു. ഇതോടെയാണ് വിശദീകരണ പോസ്റ്റുമായി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയില്‍ നിന്ന് കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവ് സഹിതം പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നും ഇല്ലെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

പോസ്റ്റ് വായിക്കാം

പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു…

Posted by P Sreeramakrishnan on Tuesday, October 13, 2020