കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ട ശ്രീചിത്രന് ഡിവൈഎഫ്‌ഐ വേദിയില്‍ ക്ഷണം

കവിതാ മോഷണ വിവാദത്തില് ആരോപിതനായ എം.ജെ.ശ്രീചിത്രനെ പ്രഭാഷണത്തിന് ക്ഷണിച്ച് ഡിവൈഎഫ്ഐ. കോഴിക്കോട് ജില്ലയിലെ ഡിവൈഎഫ്ഐ ചേരാപുരം വില്ലേജ് കമ്മറ്റിയും സ. ആലിഹസ്സന് പഠനകേന്ദ്രവും ചേര്ന്ന് നടത്തുന്ന സംവാദ സായാഹ്നത്തിലാണ് ശ്രീചിത്രന്റെ പ്രഭാഷണം ഉള്പ്പെടുത്തിയിരിക്കുന്നത്. പുനരുത്ഥാനത്തിന്റെ പുത്തന്വഴികള് എന്ന വിഷയത്തിലായിരിക്കും ശ്രീചിത്രന് സംസാരിക്കുക.
 | 
കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ട ശ്രീചിത്രന് ഡിവൈഎഫ്‌ഐ വേദിയില്‍ ക്ഷണം

കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍ ആരോപിതനായ എം.ജെ.ശ്രീചിത്രനെ പ്രഭാഷണത്തിന് ക്ഷണിച്ച് ഡിവൈഎഫ്‌ഐ. കോഴിക്കോട് ജില്ലയിലെ ഡിവൈഎഫ്ഐ ചേരാപുരം വില്ലേജ് കമ്മറ്റിയും സ. ആലിഹസ്സന്‍ പഠനകേന്ദ്രവും ചേര്‍ന്ന് നടത്തുന്ന സംവാദ സായാഹ്നത്തിലാണ് ശ്രീചിത്രന്റെ പ്രഭാഷണം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുനരുത്ഥാനത്തിന്റെ പുത്തന്‍വഴികള്‍ എന്ന വിഷയത്തിലായിരിക്കും ശ്രീചിത്രന്‍ സംസാരിക്കുക.

പിഎം. ഗീത ടീച്ചര്‍, അഡ്വ. ഇ.കെ നാരായണന്‍, അഡ്വ. എം സിജു, നിജേഷ് അരവിന്ദ്, രാജേഷ് നാദാപുരം, കെ.ടി അബ്ദുറഹിമാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. കവിതാ മോഷണ വിവാദത്തില്‍ ആരോപിതരായതിനെത്തുടര്‍ന്ന് ശ്രീചിത്രനെയും ദീപാ നിഷാന്തിനെയും പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ശ്രീചിത്രന് ഒരു വേദി ലഭിക്കുന്നത്.

കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ട ശ്രീചിത്രന് ഡിവൈഎഫ്‌ഐ വേദിയില്‍ ക്ഷണം

കവി എസ്.കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍/നീ എന്ന കവിത ചില വരികളില്‍ മാറ്റം വരുത്തി എകെപിസിടിഎയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദമുണ്ടായത്. ദീപാ നിഷാന്തിന്റെ പേരിലാണ് കവിത പ്രസിദ്ധീകരിച്ചത്. എന്നാല്‍ സുഹൃത്തായ ശ്രീചിത്രന്‍ തനിക്കു നല്‍കിയ കവിതയായിരുന്നു ഇതെന്നും തെറ്റിദ്ധരിപ്പിച്ചതിനാലാണ് അത് പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും ദീപാ നിഷാന്ത് പറഞ്ഞിരുന്നു.