”വടക്കുകിഴക്കന്‍ സ്‌നിഗ്ധ സൗന്ദര്യമേ”; മിസോറാമിനെക്കുറിച്ച് ശ്രീധരന്‍പിള്ളയുടെ കവിത

മിസോറാമിനെ വര്ണ്ണിച്ച് കവിതയെഴുതി ഗവര്ണര് പി.എസ്.ശ്രീധരന്പിള്ള.
 | 
”വടക്കുകിഴക്കന്‍ സ്‌നിഗ്ധ സൗന്ദര്യമേ”; മിസോറാമിനെക്കുറിച്ച് ശ്രീധരന്‍പിള്ളയുടെ കവിത

മിസോറാമിനെ വര്‍ണ്ണിച്ച് കവിതയെഴുതി ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. ബിജെപി മുഖപത്രമായ ജന്മഭൂമിയിലാണ് പിള്ളയുടെ കവിത പ്രത്യക്ഷപ്പെട്ടത്. മിസോറാം, പ്രിയ മിസോറാം എന്ന പേരിലുള്ള കവിതയില്‍ മിസോറാമിന്റെ പ്രകൃതി സൗന്ദര്യമാണ് വര്‍ണ്ണിച്ചിരിക്കുന്നത്. ‘വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യ’മായ മിസോറാമെന്ന സൗന്ദര്യസാമ്രാജ്യത്തില്‍ നിന്ന് എന്നെ അകറ്റരുതെന്നും ശ്രീധരന്‍പിള്ള കവിതയില്‍ പറയുന്നു.

ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കവിത പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കഴിഞ്ഞു. കവിതയെഴുത്തിലൂടെ നേരത്തേ തന്നെ പ്രശസ്തനായ മന്ത്രി ജി.സുധാകരന് ഒരു വെല്ലുവിളിയാകും ശ്രീധരന്‍പിള്ളയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കവിത വായിക്കാം

ഓ,മിസോറാം
നീയെത്ര സുന്ദരി
തപ്തമെന്‍ ഹൃദയത്തില്‍
നീറുവതെന്തൊക്കെ
ഇപ്പോഴിതാ സ്വര്‍ഗത്തിലെ
ശുദ്ധസമീരന്‍
രാഗരേണുക്കള്‍തന്‍
മഹാപ്രവാഹത്തിലാണു ഞാന്‍
പിച്ചവെച്ച ഗ്രാമീണവിശുദ്ധി
തുടിച്ചുതുള്ളുന്നിപ്പോഴും
അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്
ഭൂമിയിലേക്കു നോക്കാതെങ്ങനെ ?
വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യമേ
അടുത്തേക്കടുത്തേക്കുവന്നാലും
പ്രിയപ്പെട്ടവരൊന്നും
കൂടെയില്ലെന്നറിയാം
എന്നാലും അകറ്റരുതെന്നെയീ
സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും
അവിടെ നിറവും മണവും
നിത്യം നിറഞ്ഞു തുളുമ്പട്ടെ.