ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ അല്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള; മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിദേവനം

ശബരിമലയില് പ്രശ്നങ്ങളുണ്ടാക്കിയത് സംഘപരിവാറല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് പി.എസ്.ശ്രീധരന്പിള്ള. മുഖ്യമന്ത്രി പിണറായി വിജയന് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് പരാമര്ശം. മുഖ്യമന്ത്രി നടത്തിയത് പരാജിതന്റെ പരിദേവനമാണെന്നും ശ്രീധരന്പിള്ള പരിഹസിച്ചു. തന്ത്രിയെ അപമാനിക്കാന് മുഖ്യമന്ത്രി ശ്രമിച്ചത് ശരിയായില്ലെന്നും ശ്രീധരന്പിള്ള പറഞ്ഞു.
 | 

ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ അല്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള; മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിദേവനം

തിരുവനന്തപുരം: ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാറല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് പരാമര്‍ശം. മുഖ്യമന്ത്രി നടത്തിയത് പരാജിതന്റെ പരിദേവനമാണെന്നും ശ്രീധരന്‍പിള്ള പരിഹസിച്ചു. തന്ത്രിയെ അപമാനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത് ശരിയായില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ക്ഷേത്രത്തിന്റെ പിതൃസ്ഥാനീയനായ തന്ത്രിയായി അവതരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പരാജയത്താല്‍ മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും തെറ്റുപറ്റിയാല്‍ അത് സമ്മതിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ അല്ല. കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ബിജെപിയുടെ പരിപാടി പത്തനംതിട്ടക്ക് മാറ്റിയത്.

പുറത്തുനിന്നുള്ളവര്‍ ഇതില്‍ ഇടപെടുമെന്ന് ഉറപ്പായിരുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. വിഷയത്തില്‍ ജുഡീഷ്യല്‍ തെളിവെടുപ്പിന് തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.